Asif Ali, Jis Joy വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഭാര്യ കഴി‍ഞ്ഞാൽ ഒരു നോട്ടം കൊണ്ട് എന്നെ മനസിലാക്കുന്ന ഒരേയൊരു വ്യക്തി'; ജിസ് ജോയ് പറയുന്നു

'കോട്ടയം ബെൽറ്റ്' എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് സൗഹൃദത്തെക്കുറിച്ച് ജിസ് ജോയ് വാചാലനായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാള സിനിമയിലെ ഹിറ്റ് കോമ്പോയാണ് ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ട്. ഇപ്പോഴിതാ ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം റിലീസിനെത്തുകയാണ്. 'കോട്ടയം ബെൽറ്റ്' എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ ഭാര്യ കഴിഞ്ഞാൽ ഒരു നോട്ടം കൊണ്ട് തന്നെ മനസിലാക്കുന്ന ഒരേയൊരു വ്യക്തിയേ ഉള്ളൂവെന്നും അത് ആസിഫ് അലിയാണെന്നും പറയുകയാണ് ജിസ് ജോയ്. ‌

'കോട്ടയം ബെൽറ്റ്' എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് സൗഹൃദത്തെക്കുറിച്ച് ജിസ് ജോയ് വാചാലനായത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. മീശ പിരിച്ച് വ്യത്യസ്ത ഗെറ്റപ്പിലുള്ള ആസിഫ് അലിയുടെ മോഷൻ പോസ്റ്റർ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

തൃശൂരിൽ നടന്ന പൂജ ചടങ്ങിൽ സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും ഉൾപ്പെടെ സിനിമാ മേഖലയിലെ നിരവധി പേർ പങ്കെടുത്തു. പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ആസിഫ് അലിയുടെ മക്കളായ ആദവും ഹയയും ചേർന്നാണ് ആദ്യ ക്ലാപ്പ് നൽകിയത്.

'ബൈസിക്കിൾ തീവ്‌സ്', 'സൺഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗർണമിയും', 'ഇന്നലെ വരെ', 'തലവൻ' എന്നീ ചിത്രങ്ങൾക്കുശേഷം ആസിഫ് അലിയും ജിസ് ജോയും ഒരുമിക്കുന്ന ആറാമത്തെ ചിത്രമാണ് 'കോട്ടയം ബെൽറ്റ്'. ഡ്രീം കാച്ചർ പ്രൊഡക്ഷൻസിന്റെയും കാളീഷ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ടിആർ ഷംസുദ്ദീനും വേണു ഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് ഗോപാലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

Jis Joy talks about his friendship with Asif Ali.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദ്യാര്‍ഥികള്‍ക്ക് അധിക സമ്മര്‍ദം'; സിബിഎസ്ഇ ത്രിഭാഷാ പദ്ധതി ഒന്‍പതാം ക്ലാസില്‍ തുടങ്ങരുതെന്ന് സുപ്രീംകോടതി

'ചെറുപ്പത്തിൽ ലൈം​ഗിക ചൂഷണത്തിനിരയായി, അതെന്റെ തെറ്റ് അല്ലായിരുന്നു, എന്നിട്ടും നാണക്കേട് ഓർത്ത് ആരോടും മിണ്ടിയില്ല'; തുറന്നു പറഞ്ഞ് സൊഹെയ്ല്‍ ഖാന്‍

1,550 രൂപ മാത്രം; കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് രാജകീയ യാത്ര; ആദ്യ ഫ്‌ലൈ ബസ് സര്‍വീസ് നാളെ മുതല്‍

വെറും മണത്തിന് വേണ്ടി മാത്രമല്ല, തക്കോലം ബിരിയാണിയിലിടുന്നതിന് പിന്നിൽ...

വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി; വഴിക്കടവ് ചുരത്തിൽ കാർ ഉപേക്ഷിച്ച് കടന്നത് ആസൂത്രിതമായി