ARM ഫെയ്സ്ബുക്ക്
Entertainment

'നിനക്ക് മരണം ഇല്ലെടാ, നിഗൂഢതകളുടെ താഴുകൾ തുറക്കാൻ മണിയൻ വരും'; സ്പിൻ ഓഫ് സൂചന നൽകി സംവിധായകൻ

അതിന് മുൻപ് നമ്മൾ മറ്റൊരു സിനിമ ചെയ്യാനുള്ള തിരക്ക് പിടിച്ച പണിപ്പുരയിലാണ്.

സമകാലിക മലയാളം ഡെസ്ക്

മൂന്ന് ​ഗെറ്റപ്പുകളിലെത്തി ടൊവിനോ അമ്പരപ്പിച്ച ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാ​ഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. മണിയൻ എന്ന ചിത്രത്തിലെ ടൊവിനോയുടെ കഥാപാത്രം ഏറെ ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയുള്ള സ്പിൻ ഓഫ് സിനിമ വരുന്നു എന്ന സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ ജിതിൻ ലാൽ.

അജയന്റെ രണ്ടാം മോഷണം പുറത്തിറങ്ങി ഒരു വർഷമാകുന്നതിന്റെ വേളയിൽ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുജിത്ത് നമ്പ്യാർ എഴുത്തിന്റെ തയ്യാറെടുപ്പുകളിലാണെന്നും ജിതിൻ കൂട്ടിച്ചേർത്തു. 2024 ഓണം റിലീസായാണ് എആർഎം തിയറ്ററുകളിലെത്തിയത്.

കൃതി ഷെട്ടിയായിരുന്നു ചിത്രത്തിലെ നായിക. ബേസിൽ ജോസഫ്, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 30 കോടി ബജറ്റിലൊരുങ്ങിയ ചിത്രം തിയറ്ററുകളിൽ നിന്ന് 106.75 കോടി നേടുകയും ചെയ്തു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ARM എന്ന നമ്മുടെ സിനിമ റിലീസ് ചെയ്തിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് തിയറ്ററിൽ എത്തിയ നമ്മുടെ സിനിമ തിയറ്ററിൽ വലിയ ജന പിന്തുണയോടെ സ്വീകരിക്കപ്പെട്ടു എന്നതിനപ്പുറം ഇപ്പോഴും നമ്മുടെ സിനിമ പല കോണുകളിലും ചർച്ച ചെയ്യപ്പെടുന്നു എന്നത് ഏറെ ആത്മവിശ്വാസം നൽകുന്നു.

ടൊവിയുടെ അവിസ്മരണീയമായ പ്രകടനത്തിൻ്റെ വെളിച്ചത്തിൽ വൻ ജനശ്രദ്ധ പിടിച്ചു പറ്റിയ മണിയൻ എന്ന കഥാപാത്രത്തിൻ്റെ തിരിച്ച് വരവ് ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളും ഫോൺ കോളുകളും എനിക്ക് പലരിൽ നിന്നായി ലഭിക്കാറുണ്ട്. സുജിത്തേട്ടൻ മണിയൻ്റെ തിരിച്ചു വരവിനായുള്ള എഴുത്തിൻ്റെ തയ്യാറെടുപ്പുകളിലാണ്. അതിന് മുൻപ് നമ്മൾ മറ്റൊരു സിനിമ ചെയ്യാനുള്ള തിരക്ക് പിടിച്ച പണിപ്പുരയിലാണ്.

ഏറെ മുന്നൊരുക്കങ്ങൾ ആവശ്യമായി വരുന്ന ഈ സിനിമയും തികച്ച ജനപ്രിയ ഫോർമാറ്റിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,, ARM എന്ന സിനിമ തന്ന ആത്മവിശ്വാസം മാത്രമാണ് അതിനുള്ള കാരണം,,

ഈയൊരു വേളയിൽ സിനിമ യാഥാർഥ്യമാക്കാൻ കൂടെ നിന്ന ഓരോ പ്രിയപ്പെട്ടവരോടും, അഭിനേതാക്കളോടും നമ്മുടെ സിനിമ ഏറ്റെടുത്ത പ്രിയ ജനങ്ങളോടും, പിന്തുണ നൽകിയ ദൃശ്യമാധ്യമങ്ങളോടും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,, തുടർന്നുള്ള യാത്രകളിലും ഏവരുടേയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണമെന്ന് ആഗ്രഹിച്ച് കൊണ്ട്… നിഗൂഢതകളുടെ താഴുകൾ തുറക്കാൻ മണിയൻ വരും...

Cinema News: Director Jithin Laal hints spin-off of ARM movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT