രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ജിത്തും മാധവൻ 
Entertainment

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

തിയറ്ററിനെ ആകെ ചിരിപ്പിച്ച രം​ഗണ്ണന്റെ ഒരു ഡലോ​ഗിനൊപ്പമാണ് ജിത്തു ഫോട്ടോ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

തിയറ്ററുകളെ ആവേശത്തിലാക്കുകയാണ് രം​ഗണ്ണനും പിള്ളേരും. എവിടെയും ഇലുമിനാട്ടി തരം​ഗമാണ്. ഇപ്പോൾ രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ജിത്തും മാധവൻ. തിയറ്ററിനെ ആകെ ചിരിപ്പിച്ച രം​ഗണ്ണന്റെ ഒരു ഡലോ​ഗിനൊപ്പമാണ് ജിത്തു ഫോട്ടോ പങ്കുവച്ചത്.

"എട മോനേ ലൈസന്‍സൊണ്ടോ? ഇല്ലെങ്കി എന്‍റെ ലൈസന്‍സ് അമ്പാന്‍റടുത്തുണ്ട്, അത് വാങ്ങിച്ചോ!"- എന്നാണ് ജിത്തു കുറിച്ചത്. ലൈസൻസിൽ രം​ഗണ്ണന്റെ യഥാർത്ഥ പേരും മറ്റു വിവരങ്ങളുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത് ഗംഗാധരൻ എന്നാണ് രം​ഗണ്ണന്റെ യഥാർത്ഥ പേര്. തന്റെയും അച്ഛന്റേയും പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്താണ് രം​ഗ എന്ന പേര് അദ്ദേഹം സ്വീകരിച്ചത്.

1978 ഏപ്രില്‍ 15നാണ് രംഗന്റെ ജനനതിയതി. കഴിഞ്ഞ ഏപ്രില്‍ 15ന് രംഗണ്ണന് 46 തികഞ്ഞു എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇത് ശരിയാണോ എന്ന് നസ്രിയയെ ടാഗ് ചെയ്ത് ആരാധകര്‍ ചോദിക്കുന്നുണ്ട്. രഞ്ജിത്ത് ഗംഗാധരന്‍ രംഗ ആയതുപോലെ അംബാന്‍ അമ്പാടി അനില്‍കുമാര്‍ എന്ന് വല്ലതും ആണോ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്ത് ചോദിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആക്‌ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രംഗ എന്ന ഗ്യാങ്സ്റ്ററാണ് ഫഹദ് എത്തിയത്. വിഷു റിലീസായെത്തിയ ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടംനേടിക്കഴിഞ്ഞു. ഹൗസ് ഫുള്ളായി പ്രദ‌ർശനം വൈകാതെ 150 കോടിയിൽ കയറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT