ജോജു ജോർജ് (Joju George) ഇൻസ്റ്റ​ഗ്രാം
Entertainment

'ദേഷ്യത്തില്‍ ജോജു എറിഞ്ഞ് പൊട്ടിച്ചത് 16 ഫോണുകള്‍'; പ്രതിഫലം 5 കോടി, തലവേദനയും: ശാന്തിവിള ദിനേശ്

മലയാള സിനിമയില്‍ ന്യായമായ ശമ്പളം ചോദിക്കുന്ന ഏക നായികയാണ് പാര്‍വതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ്. ജോജു വന്ന വഴി മറന്നുവെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. വരവ് സിനിമയുടെ സെറ്റില്‍ മാത്രം ജോജു 16 ഫോണുകള്‍ എറിഞ്ഞു പൊട്ടിച്ചുവെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ശാന്തിവിള ദിനേശിന്റെ ആരോപണം. ആ വാക്കുകളിലേക്ക്:

ഈ കഴിഞ്ഞ ആഴ്ച രണ്ട് സിനിമകള്‍ വന്നു. ഒന്ന് ഐ, നോബഡി. പൃഥ്വിരാജ് നായകനായ സിനിമ. മറ്റൊന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത, ജോജു ജോര്‍ജ് നായകനായ വരവ്. ഇനി ചെലവ് വരാനുണ്ടെന്ന് തോന്നുന്നു. വരവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആദ്യ ദിവസം ഇനീഷ്യല്‍ കളക്ഷന്‍ പോലും നേടാന്‍ സാധിക്കാത്ത സിനിമയായി ഐ, നോബഡി. 26 കോടി രൂപ പൃഥ്വിരാജിന്റെ ശമ്പളമില്ലാതെ മാത്രം ചെലവായി. ഇഫോര്‍ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയും സാരഥിയുമാണ് ഈ 26 കോടിയും ചെലവാക്കിയത്. പൃഥ്വിരാജിന്റെ ശമ്പളം പങ്കാളിത്വത്തില്‍ മുടക്കി. 38 കോടിയായി ചെലവെന്ന് അര്‍ത്ഥം.

ആകെ പറയാവുന്നകാര്യം ഈ ചിത്രത്തില്‍ നായിക പാര്‍വതി തിരുവോത്ത് ആണെന്നായിരുന്നു. മലയാള സിനിമയില്‍ ന്യായമായ ശമ്പളം ചോദിക്കുന്ന ഏക നായികയാണ് പാര്‍വതി എന്നാണ് ഒരാള്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ഒരു പരസ്യത്തില്‍ മോഡലായി പാര്‍വതി വേണമെന്ന് ക്ലയന്റ് ആഗ്രഹിച്ചു. അയ്യോ അവര്‍ വലിയ ശമ്പളം ചോദിക്കും തലവേദനയാണെന്ന് സംഘാടകര്‍ പറഞ്ഞു. എന്നാലും പാര്‍വതി മതിയെന്ന് ക്ലയന്റ് പറഞ്ഞു. ഒടുവില്‍ അവരെ സമീപിച്ചപ്പോള്‍ അതിശയിച്ചുപോയി. മാന്യമായ പ്രതിഫലമേ പാര്‍വതി ചോദിച്ചുള്ളൂവത്രേ.

വരവിലെ നായകന്‍ ജോജു ജോര്‍ജാണ്. അഭിനയത്തേക്കാള്‍ എല്ലാത്തിലും തലയിട്ട് തലവേദനയുണ്ടാക്കുന്ന കലാകാരനാണത്രേ ജോജു ജോര്‍ജ് ഇപ്പോള്‍. വരവിന്റെ സെറ്റില്‍ മാത്രം 15-16 സെല്‍ഫോണ്‍ എറിഞ്ഞു പൊട്ടിച്ചുവെന്നാണ് ദൃക്‌സാക്ഷിയായ ഒരാള്‍ എന്നോട് പറഞ്ഞത്. ഫോണില്‍ സംസാരിക്കുമ്പോള്‍ ദേഷ്യം വന്നാലും, സെറ്റില്‍ ദേഷ്യം വന്നാലും ഫോണിനെയാണ് ആദ്യം ആക്രമിക്കുക. അതിന് വായില്ലല്ലോ, തിരിച്ചടിക്കില്ലല്ലോ. സിനിമാക്കാരന്‍ ആയതിനാല്‍ ആരെങ്കിലുമൊക്കെ ഫ്രീ കൊടുത്ത ഫോണുകള്‍ വീട്ടില്‍ കാണുമായിരിക്കും.

അഞ്ച് കോടി പ്രതിഫലമാണത്രേ ജോജു ജോര്‍ജ് ഇപ്പോള്‍ പ്രതിഫലമായി ചോദിക്കുന്നത്. ആലോചിച്ചു നോക്കൂ, ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും സംവിധായകനും നായകനും നിര്‍മാതാവുമൊക്കെയായ ജോജു വന്ന വഴി മറക്കുന്നതിന്റെ സൂചനയാണത്. അഞ്ചു കോടി രൂപയാണ് ശമ്പളമായി ചോദിക്കുന്നത്. പിന്നെ ആവശ്യത്തിന് തലവേദനയും തരും.

Joju George broke 16 mobile phones in Varavu film's set Says Shanthivila Dinesh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിൻറെ മിന്നൽ സമരം; രാഹുലും പ്രിയങ്കയും തെരുവിൽ,മന്ത്രി വിഷ്ണുനാഥും എംപിമാരും അറസ്റ്റിൽ

'മെസി വഞ്ചകന്‍; വ്യാജ വിശുദ്ധ പരിവേഷം അഴിഞ്ഞുവീണു'

നോർക്ക റൂട്ട്സിൽ അവസരം; വിദേശ രാജ്യങ്ങളിലെ ലീഗൽ കൺസൾട്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

പാലായിലെ 'സ്വതന്ത്ര' പരീക്ഷണം തകർന്നടിയുമ്പോൾ: കേരള കോൺഗ്രസ് (എം) പിന്തുണയോടെ പുതിയ ഭരണസമിതി അധികാരത്തിലേക്ക്?

'അഞ്ച് ഗ്രഹങ്ങൾ ഉച്ചരാശിയിൽ നിൽക്കുന്ന സമയത്ത് ജനനം'; അറിയാം ശ്രീരാമന്റെ ജന്മരഹസ്യവും ജ്യോതിഷ വിശേഷങ്ങളും