ചിത്രം: ഫേസ്ബുക്ക് 
Entertainment

'ഒരുപാട് ട്വിസ്റ്റുകളുടെ അവസാന ട്വിസ്റ്റ്'; ജോജുവിന്റെ 'ഒരു താത്വിക അവലോകനം' ഡിസംബർ 31ന് എത്തും

ഡിസംബർ 31-ന് സിനിമ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും

Author : സമകാലിക മലയാളം ഡെസ്ക്

ജോജു ജോർജ്ജ്, നിരഞ്ജ് രാജു, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ മാരാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്ര‌മായ "ഒരു താത്വിക അവലോകന"ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ 31-ന് സിനിമ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. വിചാരിച്ചതിലും ഒരാഴ്ച മുന്നേ സിനിമ റിലീസ് ചെയ്യുകയാണെന്നും ഇനിയുള്ള  ദിവസം പ്രേക്ഷകർ കൂടെയുണ്ടാകണമെന്നും സംവിധായകൻ അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. 

അഖിലിന്റെ കുറിപ്പ്

അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകൾ എന്റെ സിനിമയിൽ ഒരുപാട് സംഭവിച്ചിട്ടുണ്ട്..
കൊല്ലം ജില്ലയിൽ ഷൂട്ട് തീരുമാനിച്ചു ലൊക്കേഷൻ എല്ലാം കണ്ട ശേഷം പെട്ടെന്നായിരുന്നു പാലക്കാട്ടേക്ക് മാറുന്നത്..
തുടക്കത്തിൽ വിഷമം ഉണ്ടായെങ്കിലും പിന്നീട് ഏറ്റവും വലിയ ഭാഗ്യമായി തോന്നിയത് പാലക്കാട് ഷൂട്ട് ആയിരുന്നു..
അത്തരത്തിൽ നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ എന്റെ സിനിമയിലെ അവസാന ട്വിസ്റ് ആണ്
നിരവധി തീയേറ്ററുകളിൽ നിന്നും ഞങ്ങൾക്ക് ഇന്ന് വന്ന ഫോണ് കോൾ..
അത് കൊണ്ട് റിലീസ് ഒരാഴ്ച്ച മുന്നേ ചെയ്യാൻ ഞങ്ങളും തീരുമാനിച്ചു...
ഇനിയുള്ള 6 ദിവസം നിങ്ങൾ കട്ടയ്ക്ക് കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ
ഡിസംബർ 31
മറക്കണ്ട..

യോഹൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ ഗീ വർഗ്ഗീസ് യോഹന്നാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷമ്മി തിലകൻ,മേജർ രവി, പ്രേംകുമാർ, ബാലാജി ശർമ്മ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മൻ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി,ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോദിയുടെ വേദിക്കരികിൽ സുരക്ഷാവീഴ്ച; വ്യാജ പിഎംഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ

ഇനിയും വേണം 466 റൺസ്, കൈയിൽ 4 വിക്കറ്റ് മാത്രം; പിടിമുറുക്കി ഈസ്റ്റ് സോണ്‍

'രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കിയവര്‍ എന്നോടൊപ്പം ഉണ്ട്, അവരോട് നേരിട്ട് ചോദിക്കണം'; ബിഗ് ബോസിലേക്ക് കയറും മുമ്പ് രാഹുല്‍ ഈശ്വര്‍

'നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തും'; രാജ്യത്തെ യുവത സത്യത്തിന്റെ ഗര്‍ജനത്തിനൊപ്പം: മോദി

​ഗ്ലൂട്ടൺ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവ‍ർക്ക് മികച്ച ഓപ്ഷൻ, പ്രമേഹരോ​ഗികൾക്ക് പറ്റിയത് ചോളംപൊടി