ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'അറിയാതെ ചെയ്തു പോയ അപരാധമാണ്, അജീഷ് എന്നോട് പൊറുക്കണം'; പരസ്യമായി മാപ്പു ചോദിച്ച് ജോളി ജോസഫ്

'എന്റെ ഉത്തരവാദിത്തത്തിൽ ഔട്ട് എടുക്കുമ്പോൾ വരികൾ എഴുതിയ ആളുടെ പേര് ഇല്ലായിരുന്നു..! എഴുതുന്ന ഒരാൾക്കും സഹിക്കാനാകാത്ത ഒരു വേദനയാണ് അതെന്ന് എനിക്ക് നന്നായി അറിയാം'

Author : സമകാലിക മലയാളം ഡെസ്ക്

ഗാനരചയിതാവ് അജീഷ് ദാസനോട് പരസ്യമായി ക്ഷമാപണം നടത്തി നിർമാതാവ് ജോളി ജോസഫ്. പുതിയ മ്യൂസിക് ആൽബത്തിൽ നിന്ന് അജീഷിന്റെ പേര് ചേർക്കാൻ വിട്ടുപോയതിനാണ് മാപ്പു ചോദിച്ചത്. സ്റ്റീഫൻ ദേവസ്സിയും കൈലാഷും ജോളി ജോസഫും ചേർന്ന് ഒരുക്കിയ ഉത്സവം എന്ന ആൽബം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. എന്നാൽ വിഡിയോയിൽ അജീഷ് ദാസന്റെ പേര് നൽകിയിരുന്നില്ല. അറിയാതെ ചെയ്തുപോയ തെറ്റാണ് പൊറുക്കണം എന്നു പറഞ്ഞുകൊണ്ടാണ് ജോളി ഫേയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. 

ജോളി ജോസഫിന്റെ കുറിപ്പ് വായിക്കാം

ഞങ്ങളുടെ പപ്പൻ (പദ്മകുമാർ) സംവിധാനം ചെയ്ത, ജോജുവിനെ താരമാക്കിയ 'ജോസഫ്' എന്ന സിനിമയിലെ 'പൂമുത്തോളെ...' എന്ന പാട്ടും ഒട്ടനവധി സിനിമകളിലും മറ്റും പാട്ടുകൾ എഴുതിയ ഞാൻ ആരാധിക്കുന്ന ഒരു വലിയ കലാകാരനായ എന്റെ അനുജനായ അജീഷ് ദാസനോട് ഞാനൊരു തെറ്റ് ചെയ്തു, കഴിയുമെങ്കിൽ അജീഷ് എന്നോട് പൊറുക്കണം.

സ്റ്റീഫൻ ദേവസ്സി ചെയ്ത 'അവനി വാഴ്‌വ് കിനാവ്' എന്ന ഗംഭീര പാട്ടിനുശേഷം 'ഉത്സവം' എന്ന അര്മാദ-പാട്ടും എഴുതിയത് അജീഷാണ്...! സ്റ്റീഫൻ / അജീഷ് കൂട്ടുകെട്ടിൽ ചെയ്ത നാലുപാട്ടുകളിലും രണ്ടും ദൃശ്യവൽക്കരിച്ചത് ഞാനും, ചെങ്ങായിയും നടനുമായ കൈലാഷുമാണ്...! പക്ഷെ അക്ഷന്ത്യമായ അപരാധമാണ് എന്നിൽ നിന്നുണ്ടായത്, കഴിയുമെങ്കിൽ അജീഷ് എന്നോട് പൊറുക്കണം!

ഇന്നലെ റിലീസായത്തിനുശേഷം ആയിരക്കണക്കിന് ആളുകൾ ആസ്വദിക്കുന്ന അജീഷിന്റെ 'ഉത്സവ' ത്തിന്റെ വരികളിലെ ദൃശ്യവൽക്കരണത്തിന്റെ കോപ്പി സ്റ്റുഡിയോയിൽ നിന്നും ഫൈനൽ ലോക്ക് ചെയ്ത്, എന്റെ ഉത്തരവാദിത്തത്തിൽ ഔട്ട് എടുക്കുമ്പോൾ വരികൾ എഴുതിയ ആളുടെ പേര് ഇല്ലായിരുന്നു..! എഴുതുന്ന ഒരാൾക്കും സഹിക്കാനാകാത്ത ഒരു വേദനയാണ് അതെന്ന് എനിക്ക് നന്നായി അറിയാം. 'ഉത്സവ' ത്തിന്റെ കാര്യസ്ഥൻ എന്ന പേരിൽ ഞാൻ അജീഷിനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു..! അറിയാതെ ചെയ്തു പോയ അപരാധമാണ്, കഴിയുമെങ്കിൽ അജീഷ് എന്നോട് പൊറുക്കണം! 

സസ്നേഹം ജോളി ജോസഫ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം