Joy Mathew 
Entertainment

'സലിം കുമാറിന്റെ മരണം നല്‍കിയ ദുഃഖത്തേക്കാള്‍ ഭയപ്പെടുത്തിയ അശ്ലീല രാഷ്ട്രീയം, മരണോത്സവ നര്‍ത്തകര്‍': ജോയ് മാത്യു

ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ,

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സലിം കുമാറിന്റെ മരണം മലയാളികളെയാകെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ഈ സമയവും ചിലര്‍ ചെലവിട്ടത് അദ്ദേഹത്തെ അധിക്ഷേപിക്കാനായിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. സലിം കുമാറിന്റെ മരണം നല്‍കിയ ദുഃഖത്തേക്കാള്‍ തന്നെ ഭയപ്പെടുത്തിയത് സംസ്‌കാരം തൊട്ടു തീണ്ടാത്ത,രാഷ്ട്രീയ തിമിരം ബാധിച്ച ,വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ അപരിഷ്‌കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണെന്നാണ് ജോയ് മാത്യു പറയുന്നത്. ആ വാക്കുകളിലേക്ക്:

അശ്ളീല രാഷ്ട്രീയത്തിന്റെ ചരമഗീതി. സലിം കുമാര്‍ എന്ന അഭിനേതാവിന്റെ മരണം നല്‍കിയ ദുഃഖത്തേക്കാള്‍ എന്നെ ഭയപ്പെടുത്തിയത് സംസ്‌കാരം തൊട്ടു തീണ്ടാത്ത, രാഷ്ട്രീയ തിമിരം ബാധിച്ച ,വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കിയ ഒരു അപരിഷ്‌കൃത സംഘത്തിന്റെ ചരമ ഗീതങ്ങളാണ് .സലിം കുമാര്‍ ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ്. അദ്ദേഹം മരണമടഞ്ഞിട്ടും ഈ സാമൂഹ്യ വിഷജന്തുക്കള്‍ അനാദരവിന്റെ അശ്ലീലം കൊണ്ട് അദ്ദേഹത്തിന്റെ മൃതദേഹത്തെ പുതപ്പിക്കുവാന്‍ ഉത്സാഹിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ മുഖമില്ലാത്തവരായും മുഖമുള്ളവരായും പാര്‍ട്ടി നേതാക്കളുടെ മോന്തായമോ പാര്‍ട്ടി കൊടിയോ ചിഹ്നമോ പ്രൊഫൈലുകളുമായി സൈബര്‍ പോരാളികള്‍ (കോമാളികള്‍ ആണ് ശരിയായ പദം )എന്ന് സ്വയം വിശേഷിപ്പിക്കുന്ന അടിമക്കൂട്ടങ്ങളാണ് ഈ മരണോത്സവ നര്‍ത്തകര്‍. 'മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുകയും അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലം'' (ചിരിക്കരുത് )വരുമെന്ന് പറഞ്ഞ മാര്‍ക്‌സിന്റെ അടിവസ്ത്രം അലക്കിയുടുക്കാന്‍ പോലും അര്‍ഹതയില്ലാത്ത ഒരു രാഷ്ട്രീയ സംസ്‌കാരത്തിനെ എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത് ?

ഇതല്ല നമ്മുടെ സംസ്‌കാരം, ഒരു മൃതശരീരത്തോട് - തന്റെ നടന വൈഭവം കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത -ഒരു വലിയ കലാകാരനോട് ആദരവ് കാണിച്ചില്ലെങ്കിലും ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ, എന്ന് പറയാന്‍ ശേഷിയുള്ള ഒരു പീറ രാഷ്ട്രീയ /സാംസ്‌കാരിക മഹാന്‍ പോലും ഈ പാര്‍ട്ടിയില്‍ ഇല്ല എന്നുള്ളതാണ് നാം ഭയപ്പെടേണ്ട വസ്തുത. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കില്‍ ഈ അശ്‌ളീല രാഷ്ട്രീയം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടും എന്ന കാര്യത്തില്‍ മാത്രമാണ് നമുക്കാശ്വസിക്കാവുന്നത് (മരണോത്സവ നര്‍ത്തകരുടെ ചില പോസ്റ്റുകള്‍ സാമ്പിള്‍ ആയി ചേര്‍ത്തിട്ടുണ്ട് അടിമകള്‍ ആഹ്ലാദിക്കട്ടെ.

Joy Mathew slams social media users for insensitive comments on Salim Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് പുതിയ സംഘം

CJP Jantar Mantar Protest Live: മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ

'ഈ ലോകത്തെ ഏറ്റവും ശക്തനായ ജീവിയാണ് പാറ്റ; അതിനെ ഒരിക്കലും ബോംബിട്ട് തകർക്കാൻ പറ്റില്ല'

ഇന്ത്യയുടെ മെഡൽ മോഹങ്ങൾക്ക് വീണ്ടും അടി; തൂലിക മന്നിനും കോമൺവെൽത്ത് ​ഗെയിംസ് വിലക്ക്

'നിർഭാ​ഗ്യവതിയായി തോന്നുന്നു'; 'ജന നായകനി'ലെ സീനുകളെല്ലാം വെട്ടി, പൊട്ടിക്കരഞ്ഞ് നടി ആനന്ദി