കെ പോപ് ഗായിക നഹീ മരിച്ച നിലയിൽ. 24 വയസായിരുന്നു. ബുധനാഴ്ചയാണ് നഹീ വിടപറഞ്ഞത്. വെള്ളിയാഴ്ചയാണ് ഗായികയുടെ അടുത്തവൃത്തങ്ങളാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. താരത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ കാരണം പുറത്തുവിട്ടിട്ടില്ല. നഹീയുടെ കുടുംബമോ ഏജൻസിയോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ഗായികയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റും വൈറലാവുകയാണ്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് പോസ്റ്റിട്ടിരിക്കുന്നത്. തന്റെ സെൽഫിയും ട്രെയിൻ യാത്രയ്ക്കിടെ പകർത്തിയ സൂര്യാസ്തമയത്തിന്റെ ദൃശ്യങ്ങളും തന്റെ വളർത്തു നായയുമെല്ലാമാണ് പോസ്റ്റിലുള്ളത്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
ഗായിക എന്ന നിലയിൽ മാത്രമല്ല ഗാനരചയിതാവും നഹീ ശ്രദ്ധനേടി. ‘ബ്ലൂ സിറ്റി’ എന്ന സോളോയിലൂടെ പ്രശസ്തിയിലേക്കുയർന്നു. ‘ബ്ലൂ നൈറ്റ്’, ‘ഗ്ലൂമി ഡേയ്‌സ്’ തുടങ്ങിയവയാണ് മറ്റു പ്രധാന ആല്‍ബങ്ങൾ. ഈ വർഷം ജൂലൈയിൽ റിലീസ് ചെയ്ത ‘റോസ്’ ആണ് നഹീയുടെ അവസാന ഗാനം. നഹീയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates