Enna Vilai 
Entertainment

'കടലാടും സീമയിലെ';നിമിഷ സജയൻ-കരുണാസ് ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്. "കടലാടും സീമയിലെ" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിൻ്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് ആൻ്റണി ദാസനും ഗാനത്തിന് വരികൾ രചിച്ചത് കാർത്തിക് നേതയും ആണ്.

സെപ്റ്റംബറിൽ ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ജീവിത മുഹൂർത്തങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഗാനം, ചിത്രത്തിൻ്റെ കഥാ പശ്ചാത്തലത്തെ കുറിച്ചുള്ള സൂചനയും ദൃശ്യങ്ങളിലൂടെ നൽകുന്നുണ്ട്. മനോഹരമായ ഒരു മെലഡി ആയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കരുണാസ്, നിമിഷ സജയൻ എന്നിവരുൾപ്പെടെയുള്ള ചിത്രത്തിലെ പ്രധാന താരങ്ങൾ എല്ലാം തന്നെ ഈ ഗാനരംഗത്തിൻ്റെ ഭാഗമാണ്. ഏറെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നും ഗാനരംഗങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് പ്രശസ്ത സംഗീത സംവിധായകനും നിർമ്മാതാവുമായ ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ ആണ് സ്വന്തമാക്കിയത്. ‘യൂത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിജയകരമായ റിലീസിന് പിന്നാലെയാണ് ‘എന്ന വിലൈ’യുടെ ഗാനങ്ങളും ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബലിലൂടെ സംഗീതാസ്വാദകരിലേക്കെത്തുന്നത്. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്.

പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ചിത്രം, വൈകാരികമായി പ്രേക്ഷകരെ സ്വാധീനിക്കുന്നതിനൊപ്പം അവരെ ആകാംഷയോടെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയുന്ന ചിത്രമാണെന്നാണ് സൂചന. ഏറെ ആഴമുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ കഥ പറയുന്നതിനൊപ്പം, പ്രേക്ഷകർക്ക് വലിയ തീയേറ്റർ അനുഭവം നൽകുന്ന രീതിയിലാണ് ഈ ഫാമിലി ഡ്രാമ ത്രില്ലർ ഒരുക്കിയിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

2026 സെപ്റ്റംബറിൽ ‘എന്ന വിലൈ’ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം - ആൽബി ആന്റണി, സംഗീതം - സാം സി എസ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ - എം ശിവകുമാർ, ആർട്ട് ഡയറക്ടർ - കെ ശിവകൃഷ്ണ, ആക്ഷൻ - പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ - രതീഷ്, കോസ്റ്റ്യൂം ഡിസൈനർ - ആർ മുരുഗാനന്ദം, മേക്കപ്പ് - വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സൽമാൻ കെ എം, സ്റ്റിൽസ് - കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ - ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ - ശബരി.https://www.samakalikamalayalam.com/movie-news/taapsee-pannu-about-retiring-hinting-at-toxic-and-kiara-advani

Kadalaadum Seemayile Video song from Enna Vilai starring Karunas and Nimisha Sajayan is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയിൽ കൈപൊള്ളാതെ ഉപസമിതി; ശുപാർശകളില്ലാതെ റിപ്പോർട്ട്, രാഷ്ട്രീയ പഴി ആരുടെ തലയിൽ?

ഒരു മുട്ടയിൽ എന്തുണ്ട്? കോളസ്ട്രോൾ കൂടാതെ കഴിക്കാം

ബാങ്ക് എഫ്ഡിയേക്കാള്‍ കൂടുതല്‍ റിട്ടേണ്‍, റിസ്‌ക് കുറവ്; അറിയാം ഈ നിക്ഷേപ മാര്‍ഗം

ശത്രുവിന്റെ റഡാറുകൾക്ക് പിടികൊടുക്കാതെ പ്രഹരം; 'ഖഗാന്തക്-243' ദീർഘദൂര ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന

വിവാഹത്തിന് മുന്‍പ് എച്ച്‌ഐവി ടെസ്റ്റ് നടത്തണം: മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി