Mammootty, Kalamkaval Poster ഫെയ്സ്ബുക്ക്
Entertainment

കാത്തിരിപ്പിന് വിരാമം; കളങ്കാവല്‍ ഡിസംബര്‍ അഞ്ചിന് തിയറ്ററില്‍

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമം. മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച 'കളങ്കാവലി'ന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഡിസംബര്‍ അഞ്ചിന് ചിത്രം ആഗോള റിലീസായി എത്തും. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയറ്ററുകളില്‍ എത്തുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് ഉള്ളത്. ഒരു ഗംഭീര ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും കളങ്കാവല്‍ എന്നാണ് ട്രെയ്ലര്‍ നല്‍കിയ സൂചന. 'നിലാ കായും' എന്ന വരികളോടെ ആരംഭിക്കുന്ന ഈ റെട്രോ ഫീല്‍ നല്‍കുന്ന ഗാനത്തിന് വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

നേരത്തെ നവംബര്‍ 27-ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥയൊരുക്കി ശ്രദ്ധനേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണ് 'കളങ്കാവല്‍'.

Kalamkaval In Cinemas Worldwide from December 5

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT