Kamal Haasan, Sreenivasan ഫയല്‍
Entertainment

'എല്ലാം ഒരുപോലെ ചെയ്ത പ്രതിഭ, സത്യം വിളിച്ച് പറയുന്ന ശ്രീനിയുടെ ചിരി': കമല്‍ഹാസന്‍

ശ്രീനിവാസന്റെ വിയോഗത്തിന്റെ വേദനയിലാണ് മലയാള സിനിമ.

സമകാലിക മലയാളം ഡെസ്ക്

ശ്രീനിവാസനെ അനുസ്മരിച്ച് കമല്‍ഹാസന്‍. ചിന്തിപ്പിക്കുകയും ചിന്തയുണര്‍ത്തുകയും ഒരുപോലെ ചെയ്തിരുന്ന പ്രതിഭയെന്നാണ് കമല്‍ഹാസന്‍ ശ്രീനിവാസനെക്കുറിച്ച് പറയുന്നത്. സത്യം വിളിച്ച് പറഞ്ഞ ചിരിയായിരുന്നു ശ്രീനിവാസന്റേത് എന്നും അദ്ദേഹം പറയുന്നു.

''ചില കലാകാരന്മാര്‍ വിനോദിപ്പിക്കുന്നു, ചിലര്‍ ഉണര്‍ത്തുന്നു, മറ്റ് ചിലര്‍ ചിന്തിപ്പിക്കുന്നു. എന്നാല്‍ ശ്രീനിവാസന്‍ ഇവയെല്ലാം ഒരുപോലെ ചെയ്തു. സത്യം വിളിച്ചു പറയുന്ന ഒരു ചിരിയിലൂടേയും ഉത്തരവാദിത്തബോധമുള്ള ഒരു പൊട്ടിച്ചിരിയിലൂടേയും. ആ അസാധാരണ പ്രതിഭയ്ക്ക് എന്റെ ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ആരാധകരുടേയും ദുഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു'' എന്നാണ് കമല്‍ഹാസന്റെ വാക്കുകള്‍.

ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്ന് രജനികാന്ത് പറഞ്ഞു. ''എന്റെ നല്ല സുഹൃത്ത് ശ്രീനിവാസന്‍ ഇനിയില്ല എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ സഹപാഠിയായിരുന്നു. ഗംഭീര നടനും വളരെ നല്ല മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു'' എന്നാണ് രജനികാന്ത് പറഞ്ഞത്.

ശ്രീനിവാസന്റെ വിയോഗത്തിന്റെ വേദനയിലാണ് മലയാള സിനിമ. പ്രിയപ്പെട്ട ശ്രീനിയെ കാണാനായി മമ്മൂട്ടിയും മോഹന്‍ലാലുമെത്തിയിട്ടുണ്ട്. ജീവിതത്തിലും തങ്ങള്‍ ദാസനേയും വിജയനേയും പോലെയായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മലയാള സിനിമയിലെ പ്രമുഖന്മാരെല്ലാം ശ്രീനിവാസന് അന്ത്യോപചാരം അറിയിക്കാനെത്തിയിട്ടുണ്ട്.

Kamal Haasan pays tribute to Sreenivasan. says his smile carried truth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

ഗഗന്‍യാന്‍: ഡ്രോഗ് പാരച്യൂട്ടുകളുടെ പരീക്ഷണങ്ങള്‍ വിജയകരം, നേട്ടം കുറിച്ച് ഐഎസ്ആര്‍ഒ

പ്രവാസി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് കൊല്ലത്ത്; രജിസ്റ്ററേഷൻ ആരംഭിച്ചു

'എന്റെ ആരോഗ്യം തകര്‍ത്ത ദുശീലം; സ്റ്റുഡിയോയില്‍ വച്ച് ശ്വാസമുട്ടലുണ്ടായി; ബോധം വന്നത് 24 മണിക്കൂര്‍ കഴിഞ്ഞ്'; ശ്രീനിവാസന്‍ അന്ന് പറഞ്ഞത്

അരിക്കുള്ളിലെ പ്രാണികളെ തുരത്താൻ മൂന്ന് സിപിംൾ വഴികൾ

SCROLL FOR NEXT