സേനാപതിയെ കാണാനെത്തി വേട്ടയ്യൻ Instagram
Entertainment

സേനാപതിയെ കാണാനെത്തി വേട്ടയ്യൻ! വൈറലായി ചിത്രം

സൂപ്പർ താരങ്ങളുടെ ഫാൻ പേജുകളിലടക്കം ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

2024 ൽ സിനിമ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ 2. ഇനി ഏതാനും ദിവങ്ങൾ മാത്രമേയുള്ളൂ ചിത്രം പ്രേക്ഷകരിലേക്കെത്താൻ. ശങ്കർ - കമൽഹാസൻ കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വൻ ഹൈപ്പാണ് പ്രേക്ഷകർക്കിടയിലുള്ളത്. ഇപ്പോഴിതാ സെലിബ്രിറ്റി ഫോട്ടോ​ഗ്രഫറായ അരുൺ പ്രസാദ് പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയെ ഹരം കൊള്ളിക്കുന്നത്.

രജനികാന്തിനും കമൽ ഹാസനുമൊപ്പമുള്ള ചിത്രമാണ് അരുൺ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യനിലെ കഥാപാത്രമായ സേനാപതിയുടെ ലുക്കിലാണ് ഉലക നായകനെ ഫോട്ടോയിൽ കാണാനാവുക. അതേസമയം കമലിനും അരുണിനൊപ്പം രജനികാന്തിനേയും ഫോട്ടോയിൽ കാണാം. വേട്ടയ്യന്റെ ലുക്കിലാണ് രജനികാന്തിനെ ഫോട്ടോയിൽ കാണാനാവുക.

'എന്താണ് ഞാൻ പറയണ്ടേ ? ഉലകനായകൻ കമൽ ഹാസൻ സാറിനും സൂപ്പർ സ്റ്റാർ രജനി സാറിനുമൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ അനു​ഗ്രഹീതനാണ്. നന്ദി പ്രപഞ്ചമേ. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരം'- എന്നാണ് അരുൺ ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എന്തായാലും സൂപ്പർ താരങ്ങളുടെ ഫാൻ പേജുകളിലടക്കം ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഈ മാസം 12 നാണ് ഇന്ത്യൻ 2 തിയറ്ററുകളിലെത്തുക. ടി.ജെ ജ്ഞാനവേൽ ആണ് വേട്ടയ്യൻ സംവിധാനം ചെയ്തിരിക്കുന്നത്. ഒക്‌ടോബർ 10 ന് വേട്ടയ്യൻ ബിഗ് സ്‌ക്രീനുകളിൽ എത്തും. ലോകേഷ് കനകരാജിനൊപ്പമുള്ള കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണിപ്പോൾ രജനികാന്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT