കങ്കണ റണാവത്ത്, ഷാരുഖ് ഖാൻ  ഫെയ്സ്ബുക്ക്
Entertainment

'ഇനി താരങ്ങളുണ്ടാകില്ല, ഞാനും ഷാരുഖ് ഖാനുമാണ് അവസാനത്തേത്': കങ്കണ റണാവത്ത്

സിനിമയിലെ തുടര്‍പരാജയങ്ങളാണ് കങ്കണയെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്ന് ആരോപണമുണ്ടായിരുന്നു

സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്ത്. ബിജെപി സ്ഥാനാര്‍ത്ഥിയായി ഹിമാചല്‍ പ്രദേശില്‍ നിന്നാണ് താരം ജനവിധി തേടുന്നത്. സിനിമയിലെ തുടര്‍പരാജയങ്ങളാണ് കങ്കണയെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ കങ്കണ ഇതിനെ തള്ളി. താനും ഷാരുഖ് ഖാനുമാണ് അവസാന തലമുറയിലെ താരങ്ങളെന്നും കങ്കണ പറഞ്ഞു.

ഷാരുഖ് ഖാന് 10 വര്‍ഷത്തിലെ ഒറ്റ വിജയ ചിത്രം പോലും ഉണ്ടായിരുന്നില്ല. പിന്നീടാണ് പത്താന്‍ വിജയിച്ചത്. എനിക്ക് 8 വര്‍ഷത്തോളം വിജയങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് ക്വീന്‍ വിജയിക്കുന്നത്. മണികര്‍ണികയ്ക്ക് ശേഷം 3-4 വര്‍ഷം എനിക്ക് വിജയങ്ങളില്ല. ഇപ്പോള്‍ എമര്‍ജന്‍സി വരികയാണ്. ചിലപ്പോള്‍ അത് വലിയ വിജയമാകും.- കങ്കണ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍സിന്റെ അവസാന ജനറേഷനില്‍പ്പെട്ടവരാണ് താനും ഷാരുഖ് ഖാനും എന്നാണ് കങ്കണ പറയുന്നത്. ഒടിടിയിലൂടെ താരങ്ങള്‍ ജനിക്കില്ല. ഞങ്ങള്‍ വളരെ പരിചിത മുഖങ്ങളാണ്. ദൈവാനുഗ്രഹത്തില്‍ ഞങ്ങള്‍ക്ക് വലിയെ ഡിമാന്‍ഡ് ഉണ്ട്. - കങ്കണ റണാവത്ത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

SCROLL FOR NEXT