പുനീത് രാജ്കുമാര്‍ /ഫേയ്സ്ബുക്ക് 
Entertainment

പു​നീ​ത്​ രാ​ജ്​​കു​മാ​റി​ന് 'ക​ർ​ണാ​ട​ക ര​ത്​​ന' പു​ര​സ്​​കാ​രം ന​ൽ​കും

ബ​ഹു​മ​തി ല​ഭി​ക്കു​ന്ന പത്താമത്തെ വ്യക്തിയാണ് പുനീത്

Author : സമകാലിക മലയാളം ഡെസ്ക്

അന്തരിച്ച നടൻ ‌പു​നീ​ത്​ രാ​ജ്​​കു​മാ​റി​ന്​ മ​ര​ണാ​ന​ന്ത​ര ബ​ഹുമ​തി​യാ​യി 'ക​ർ​ണാ​ട​ക ര​ത്​​ന' പു​ര​സ്​​കാ​രം ന​ൽ​കും. ഇന്നലെ ബം​ഗ​ളൂ​രു പാ​ല​സ്​ മൈ​താ​നി​യി​ൽ ന​ട​ന്ന 'പു​നീ​ത്​ ന​മ​ന' എ​ന്ന അ​നു​സ്​​മ​ര​ണ​ച​ട​ങ്ങിൽ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ ആണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ന്ന​ഡ സി​നി​മ​ക്ക്​ പു​നീ​ത്​ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ അ​നു​സ്​​മ​രി​ച്ച്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു​ ആളുകൾ പങ്കെടുത്തു. മ​ന്ത്രി​മാ​രും സി​നി​മ താ​ര​ങ്ങ​ളും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും രാ​ഷ്​​ട്രീ​യ​ക്കാ​രും ആ​രാ​ധ​ക​രും പരിപാടിക്കെത്തി. സം​സ്​​ഥാ​ന​ത്തി​ന്റെ ഉ​യ​ർ​ന്ന ബ​ഹു​മ​തി ല​ഭി​ക്കു​ന്ന പത്താമത്തെ വ്യക്തിയാണ് പുനീത്. 2009ൽ ​വീ​രേ​ന്ദ്ര ഹെ​ഗ്ഗ​ഡെ​ക്കാ​ണ് അ​വ​സാ​ന​മാ​യി ക​ർ​ണാ​ട​ക ര​ത്​​ന പു​സ്​​കാ​രം ന​ൽ​കി​യ​ത്.

ഒ​ക്​​ടോ​ബ​ർ 29ന്​ ​ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ 46ാം വ​യ​സ്സി​ലാ​ണ് പ​വ​ർ സ്​​റ്റാ​ർ പു​നീ​ത്​ രാ​ജ്​​കു​മാ​ർ വിടപറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!