Suraj Venjaramoodu, Kannan Ravi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

മയിൽ പീലി വിരിച്ച പോലെ 'ഇതുപോലെയൊരു ക്ഷണക്കത്ത് ‍ഞാൻ കണ്ടിട്ടേയില്ല'; സുരാജിനെ മകന്റെ വിവാഹത്തിന് ക്ഷണിച്ച് നിർമാതാവ്

സുരാജിനെ വിവാഹത്തിന് ക്ഷണിക്കുന്ന വിഡിയോ കണ്ണൻ രവി സോഷ്യൽ മീ‍ഡിയയിൽ പങ്കുവെച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികൾക്കിടയിലും തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടൻമാരിലൊരാളാണ് സുരാജ് വെഞ്ഞാറമൂട്. തമിഴ് സിനിമാ നിർമാതാവ് കണ്ണൻ രവി തന്റെ മകന്റെ വിവാഹത്തിന് സുരാജിനെ നേരിട്ട് വീട്ടിലെത്തി ക്ഷണിച്ചിരിക്കുകയാണ്. സുരാജിനെ വിവാഹത്തിന് ക്ഷണിക്കുന്ന വിഡിയോ കണ്ണൻ രവി സോഷ്യൽ മീ‍ഡിയയിൽ പങ്കുവെച്ചു.

തുറക്കുമ്പോൾ മയിൽപ്പീലി വിരിയുന്ന പെട്ടിക്കുള്ളിലാണ് ക്ഷണക്കത്ത്. ഇതിനൊപ്പം സമ്മാനങ്ങളുമുണ്ട്. കണ്ണൻ രവി കൈമാറിയ ക്ഷണക്കത്ത് സുരാജ് തുറന്നുനോക്കുന്നതായാണ് വിഡിയോയിലുള്ളത്. 'ഇതുപോലൊരു ക്ഷണക്കത്ത് ഞാൻ കണ്ടിട്ടേയില്ല' എന്നായിരുന്നു പെട്ടി തുറന്ന സുരാജിന്റെ പ്രതികരണം.

സുരാജ് തമിഴിലാണ് നിർമാതാവിനോട് സംസാരിക്കുന്നത്. കണ്ണൻ രവിയെ ചേർത്ത് നിർത്തി നന്ദി പറയുന്ന സുരാജിനെയും വിഡിയോയിൽ കാണാം. കണ്ണൻ രവി ക്ഷണിക്കാനായി എത്തിയപ്പോൾ സുരാജിന്റെ കുടുംബവും അടുത്തുണ്ടായിരുന്നു. കുടുംബസമേതം എല്ലാവരും വിവാഹസത്കാരത്തിന് എത്തണമെന്ന് കണ്ണൻ രവി അഭ്യർഥിച്ചു.

കണ്ണൻ രവിയുടെ മകൻ ദീപക് രവിയുടെ വിവാഹം നവംബർ ഒന്നിനാണ്. ഡിഎംകെ എംപി ഡിഎം കതിർ ആനന്ദിന്റെ മകൾ സെന്താമരൈ ആണ് വധു. ഒക്ടോബർ 28 മുതൽ നാലുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് വിവാഹത്തിനെന്നാണ് സൂചന. 28 ന് ഹൽദിയും മെഹന്ദിയും, 29 ന് സംഗീത്, 31 ന് വിവാഹസത്കാരം, നവംബർ ഒന്നിന് വിവാഹം എന്നിങ്ങനെ ചടങ്ങുകൾ നടക്കുമെന്നാണ് വധുവിന്റെയും വരന്റെയും പേരിലുള്ള വെബ്‌സൈറ്റിലുള്ളത്.

ജീവ നായകനായ, മലയാളി സംവിധായകൻ നിതീഷ് സഹദേവ് സംവിധാനം ചെയ്ത 'തലൈവർ തമ്പി തലമയിൽ (ടിടിടി)' എന്ന ചിത്രത്തിന്റെ നിർമാതാവാണ് കണ്ണൻ രവി. 'രാവണകൂട്ടം', 'ടി എൻ 2026' എന്നീ ചിത്രങ്ങളും നിർമിച്ചിട്ടുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Producer Kannan Ravi invites Suraj Venjaramoodu to his son's wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിദ്യയുടെ ലോകത്തേയ്ക്ക്, ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍; കേരളം വിജയദശമി ആഘോഷനിറവില്‍

അഞ്ച് വിക്കറ്റ് പിഴുത് ജലജ് സക്‌സേന, ഒഡിഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിം ജോങ് ഉൻ മരിച്ചെന്ന് പ്രചാരണം; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ

'ഇതിലും നല്ല പേര് വേറെയില്ല'; രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും

കണ്‍തടത്തില്‍ പല്ല് വളരുന്ന അപൂര്‍വ അവസ്ഥ; എന്താണ് എക്‌റ്റോപിക് ടൂത്ത് ?