ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം 
Entertainment

'ഉഗ്രന്‍ മീന്‍കറി' എന്ന് കരീന, 'എപ്പിക്ക്' എന്ന് മലൈകയും; പ്രിയപ്പെട്ട ഷെഫിനെ പരിചയപ്പെടുത്തി താരസുന്ദരിമാര്‍

കിച്ചണ്‍ ക്വീന്‍, ഹാപ്പി മീല്‍ എന്നിങ്ങനെയാണ് പാചകത്തിന് നല്‍കിയ വിശേഷണം

Author : സമകാലിക മലയാളം ഡെസ്ക്

ഉറ്റസുഹൃത്തുക്കളാണ് ബോളിവുഡ് നടിമാരായ കരീന കപൂറും മലൈക അറോറയും. ഒന്നിച്ചുള്ള യാത്രകളുടെയും പാര്‍ട്ടികളുടെയുമൊക്കെ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരസുന്ദരിമാര്‍ പങ്കുവച്ച ഒരു ഗംഭീര മീന്‍കറിയാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മലൈകയുടെ അമ്മ ജോയ്‌സി അറോറ ഉണ്ടാക്കിയ കറിയാണ് താരസുന്ദരിമാരുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ ഇടംപിടിച്ചത്. ഏറ്റവും മികച്ച ഭക്ഷണം പാകം ചെയ്ത് നല്‍കിയതിനുള്ള നന്ദി കുറിച്ചായിരുന്നു കരീനയുടെ പോസ്റ്റ്. കിച്ചണ്‍ ക്വീന്‍, ഹാപ്പി മീല്‍ എന്നിങ്ങനെയാണ് പാചകത്തിന് നല്‍കിയ വിശേഷണം. അമ്മയുടെ മീന്‍കറി ഇതിഹാസമാണെന്നായിരുന്നു മലൈകയുടെ വാക്കുകള്‍.

മുമ്പും മലൈകയുടെ അമ്മയുടെ പാചകത്തെ കരീന പ്രകീര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സ്റ്റൂ പോലൊരു ഫിഷ് കറിയാണ് കരീനയ്ക്കായി ജോയ്‌സി വിളമ്പിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ​ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം