Karthi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മലയാളത്തിൽ നിന്ന് വ്യത്യസ്തമാർന്ന സിനിമകൾ വരുന്നു; എന്താണ് തമിഴിന്റെ ഐഡന്റിറ്റി ? ഇങ്ങനെ ചെയ്യുന്നതു കൊണ്ട് പ്രയോജനമൊന്നുമില്ല'

ഇതൊക്കെ കാണുമ്പോൾ ഞാൻ ആലോചിക്കും തമിഴിന് എന്ത് അടയാളമാണ് ഉള്ളതെന്ന്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാർത്തി. വാ വാത്തിയാർ ആണ് കാർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. വാ വാത്തിയാരിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നിരുന്നു. പരിപാടിയിൽ കാർത്തി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

മലയാളം സിനിമാ ഇന്‍ഡസ്ട്രി വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്നവരെന്ന രീതിയില്‍ സ്വന്തമായ ഐഡിന്റിറ്റി ഉണ്ടാക്കിയെടുത്തവരാണെന്നും തമിഴ് സിനിമകള്‍ക്കും അത്തരത്തിലൊരു ഐഡന്റിറ്റി വേണമെന്നും കാര്‍ത്തി പറഞ്ഞു.

"തെലുങ്കിൽ വലിയ സിനിമകൾ ഇറങ്ങുന്നു. മലയാളത്തിൽ വ്യത്യസ്തമായ പടങ്ങൾ നിർമിക്കുന്നു. ഇതൊക്കെ കാണുമ്പോൾ ഞാൻ ആലോചിക്കും തമിഴിന് എന്ത് അടയാളമാണ് ഉള്ളതെന്ന്. വ്യത്യസ്തമായി നമ്മൾ എന്ത് ചെയ്യുമെന്ന്. നമ്മളിങ്ങനെ പേടിച്ച് എപ്പോഴും ഒരേ രീതിയിലുള്ള സിനിമകൾ ചെയ്യുന്നതു കൊണ്ട് പ്രയോജനമില്ല.

പുതിയ വിഷയങ്ങള്‍ സിനിമകളില്‍ കൊണ്ടുവരണം. അതുകൊണ്ടാണ് നളന്‍ കുമാരസാമിയെ പോലുള്ള സംവിധായകർ ഈ ഇന്‍ഡസ്ട്രിക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നത്. വാ വാത്തിയാര്‍ എന്ന സിനിമയില്‍ വളരെ ടഫായ സബ്ജക്ട് അത്രയും ജോളിയായിട്ടാണ് സിനിമയില്‍ നളന്‍ അവതരിപ്പിച്ചിട്ടുള്ളത്. നളന്റെ വര്‍ക്കില്‍ വളരെയധികം അഭിമാനമുണ്ട്.

ബാരിയര്‍ ബ്രേക്ക് ചെയ്ത് ഒരുപാട് സംവിധായകര്‍ ഇനിയും മുന്നോട്ട് വരണം എന്നാണ് ആഗ്രഹിക്കുന്നത്".- കാർത്തി പറഞ്ഞു. സൂദ് കാവും, കാതലും കടന്ത് പോകും, സൂപ്പർ ഡീലക്സ് തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള നടനാണ് നളൻ. കൃതി ഷെട്ടിയാണ് വാ വാത്തിയാരിൽ നായികയായെത്തുന്നത്. സത്യരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡിസംബർ 12 ന് ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Actor Karthi says Tamil cinema needs to take risks and break barriers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തദ്ദേശപ്പോരിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകള്‍; ഇന്ന് വിധിയെഴുതും

അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുമോ?; വീണ്ടും പലിശനിരക്ക് കുറച്ച് ഫെഡറല്‍ റിസര്‍വ്

ജൂനിയർ ഹോക്കി ലോകകപ്പ്: ജർമ്മനി ചാംപ്യന്മാർ; സ്പെയിനെ തകർത്തു

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മണിപ്പൂരിലെത്തും, ആദ്യ സന്ദര്‍ശനം, കനത്ത സുരക്ഷ

എക്സൈസിൽ നിന്നും രക്ഷപ്പെടാൻ എംഡിഎംഎ കുടിവെള്ളത്തിൽ കലക്കി; എൻജിനീയർ അടക്കം മൂന്നുപേർ പിടിയിൽ

SCROLL FOR NEXT