10 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി രം​ഗത്ത് ഫെയ്സ്ബുക്ക്
Entertainment

'കുടിച്ച് മരിച്ചവർക്ക് എന്തിനാണ് 10 ലക്ഷം?'; രൂക്ഷ വിമർശനവുമായി നടി കസ്തൂരി

വിഷമദ്യ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി

സമകാലിക മലയാളം ഡെസ്ക്

മിഴ്നാട് കള്ളിക്കുറിശ്ശിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെതിരെ നടി കസ്തൂരി രം​ഗത്ത്. സ്വന്തം കുടുംബത്തെ പോലും നോക്കാതെ വ്യാജ മദ്യം കുടിച്ചവർക്ക് എന്തിനാണ് 10 ലക്ഷം നൽകുന്നതെന്ന് നടി ചോദിച്ചു. കുടിച്ച് മരിച്ചവർക്ക് പണം നൽകുന്നതാണോ പുതിയ ദ്രാവിഡ മോഡലെന്നും കസ്തൂരി എക്സിൽ കുറിച്ചു.

'10 ലക്ഷം രൂപ. ഏതെങ്കിലും കായിക താരത്തിനോ, യുദ്ധത്തില്‍ മരിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ ആണോ ഈ തുക നല്‍കുന്നത്, അല്ല. തന്‍റെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്കാണ്. ജോലിയെടുക്കേണ്ട നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍. ദയവായി കുടിക്കരുത്. ആസക്തി ജീവിതത്തിൽ മാത്രമല്ല, മരണത്തിലും മാന്യത കവർന്നെടുക്കുന്നു.'- എന്നാണ് കസ്തൂരി കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരവധി പേരാണ് കസ്തൂരിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. മരിച്ചവർക്കല്ല പണം നൽകുന്നതെന്നും അനാഥരായിപ്പോയ കുടുംബങ്ങൾക്കാണ് എന്നുമാണ് വരുന്ന കമന്റുകൾ. താരത്തെ പിന്തുണച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. അതിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. 90ൽ അധികം പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT