KB Ganesh Kumar  
Entertainment

'ബീഡി വലിക്കുന്ന ഹനുമാന്‍, ചീട്ട് കളിക്കുന്ന ശ്രീരാമന്‍'; ഇന്നാണേല്‍ സെന്‍സര്‍ ബോര്‍ഡ് വെറുതെ വിടുമോ?: ഗണേഷ് കുമാര്‍

'നമ്മള്‍ പുറകോട്ട് പോകുന്നൊരു രാജ്യത്താണ് ജീവിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

സിനിമയിലെ സെന്‍സറിങ് വിവാദങ്ങളോട് പ്രതികരിച്ച് മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാര്‍. സുരേഷ് ഗോപി നായകനായ ജെഎസ്‌കെ, ഹാല്‍, പ്രൈവറ്റ്, അവിഹിതം തുടങ്ങിയ സിനിമകള്‍ക്കെതിരായ സെന്‍സര്‍ ബോര്‍ഡിന്റെ നടപടികള്‍ വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ പഴയകാല സിനിമകളിലെ പല രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ശ്രീനിവാസന്റെ സിനിമകളെക്കുറിച്ച് സംസാരിക്കവെയാണ് ഗണേഷ് കുമാര്‍ സെന്‍സറിങിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്. പ്രിയദര്‍ശന്‍ ഒരുക്കിയ ധിം തരികിട തോം എന്ന സിനിമയില്‍ ശ്രീരാമനും ഹനുമാനും ഒരുമിച്ചിരുന്ന് ബീഡി വലിക്കുകയും ചീട്ട് കളിക്കുകയും ചെയ്യുന്ന രംഗം ചൂണ്ടിക്കാണിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

''പ്രിയന്റെ ധിം തരികിട തോം എന്നൊരു സിനിമയുണ്ട്. എന്റെ അറിവില്‍ ആ സിനിമ സെറ്റിലിരുന്ന് എഴുതി ഉണ്ടാക്കിയത്. ആ സിനിമയില്‍ ഹനുമാന്‍ ഇരുന്ന് ബീഡി വലിക്കുകയാണ്. ഇന്നാണെങ്കില്‍ എന്തെല്ലാം കോലാഹലം ഈ രാജ്യത്തുണ്ടാകും. ഇതൊക്കെ ഇന്നത്തെ സിനിമയില്‍ പറയാന്‍ പറ്റുമോ? സെന്‍സര്‍ ബോര്‍ഡ് വിടുമോ? എന്തൊക്കെ ബഹളം ഈ രാജ്യത്തുണ്ടാകും'' ഗണേഷ് കുമാര്‍ പറയുന്നു.

''നമ്മള്‍ പുറകോട്ട് പോകുന്നൊരു രാജ്യത്താണ് ജീവിക്കുന്നത്. ശ്രീനാരായണ ഗുരു പറഞ്ഞിടത്തും നിന്നും നൂറ് കൊല്ലം പുറകോട്ട് പോകുന്ന അവസ്ഥയിലാണ് നമ്മള്‍. ഹനുമാന്‍ ഇരുന്ന് ബീഡി വലിക്കുന്നു, ഇപ്പുറത്ത് ശ്രീരാമന്‍ ഇരുന്ന് ചീട്ട് കളിക്കുന്നു. ഇതൊക്കെ ഇപ്പോള്‍ കാണിക്കാന്‍ സാധിക്കുമോ? നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്. ക്രിയാത്മകമായ എഴുത്തിന് പറ്റാത്തൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ശ്രീനിവാസന്‍ കാലത്തിന് മുമ്പേ നടന്നു പോയത് നന്നായെന്നാണ് എനിക്ക് തോന്നുന്നത്.'' എന്നും അദ്ദേഹം പറയുന്നു.

KB Ganesh Kumar about censoring and a scene from Priyadarshan's Dhim Tharikida Thom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; അന്തിമ തീരുമാനം നാളെ

ജെന്‍ സി സര്‍ക്കാരില്‍ ആദ്യവിക്കറ്റ് വീണു: അഴിമതി ആരോപണം; നേപ്പാള്‍ ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് രാജിവച്ചു

തകർന്നടിഞ്ഞ് രാജസ്ഥാൻ ബാറ്റിങ് നിര, എറിഞ്ഞൊതുക്കി ഷമിയും കൂട്ടരും; ലഖ്നൗവിന് വിജയലക്ഷ്യം 160 റൺസ്

മോദി 'ഭീകരവാദി'; ബിജെപിയുടെ പരാതിക്ക് പിന്നാലെ നടപടി; ഖാര്‍ഗെയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പ്രിന്റിങ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം, തീയതി ജൂൺ അഞ്ച് വരെ നീട്ടി

SCROLL FOR NEXT