ട്രെയിലര്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Entertainment

റോക്കിയുടെ രണ്ടാം വരവ് അഴിഞ്ഞാട്ടം തന്നെ!; കെജിഎഫ് ചാപ്റ്റര്‍ 2 ട്രെയിലര്‍

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 14നാണ് തീയേറ്ററിലെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 2 ട്രെയിലര്‍ പുറത്തിറങ്ങി. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 14നാണ് തീയേറ്ററിലെത്തുന്നത്. 

ഒന്നാം ഭാഗത്തില്‍ റോക്കി കെജിഎഫ് പിടിച്ചെടുത്തത് വരെയുള്ള കഥയാണ് പറഞ്ഞിരുന്നത്. രണ്ടാം ഭാഗത്തില്‍ 1951 മുതലുളള കഥയാണ് പറയുന്നത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. 

2018 ഡിസംബര്‍ 21നാണ് രാജ്യത്താകെ തരംഗം സൃഷ്ടിച്ച കെജിഎഫ് ചാപ്റ്റര്‍ 1 റിലീസായത്. യഷ് നായകനായ ചിത്രത്തില്‍ സഞ്ജയ് ദത്താണ് വില്ലന്‍ കഥാപാത്രമായ അധീരയെ അവതരിപ്പിക്കുന്നത്. രവീണ ടണ്ടന്‍, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ് തുടങ്ങി വമ്പന്‍താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍