Konkana Sen Sharma, Deepika Padukone ഫയല്‍
Entertainment

'വൈകി വരുന്ന നടന്മാരും, മക്കളെ ഉപേക്ഷിച്ച് വന്ന് കൂടുതല്‍ സമയം ജോലി ചെയ്യുന്ന നടിമാരും; ഇനിയും അനുവദിക്കരുത്'; ദീപികയെ പിന്തുണച്ച് കൊങ്കണ സെന്‍ ശര്‍മ

ആഴ്ചയില്‍ ഒരു ദിവസമെങ്കിലും അവധി വേണം

സമകാലിക മലയാളം ഡെസ്ക്

ജോലി സമയം എട്ട് മണിക്കൂറാക്കണമെന്ന ദീപിക പദുക്കോണിന്റെ നിലപാടിന് പിന്തുണയുമായി നടിയും സംവിധായകയുമായ കൊങ്കണ സെന്‍ ശര്‍മ. ദീപിക പുരോഗമന ചിന്താക്കാരിയാണെന്നും അവരെ പോലെ കൂടുതല്‍ പേരെയാണ് നമുക്ക് ആവശ്യമെന്നുമാണ് ഒരു അഭിമുഖത്തില്‍ കൊങ്കണ സെന്‍ ശര്‍മ പറഞ്ഞത്. നേരത്തെ എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ അംഗീകരിക്കാതെ വന്നതോടെ ദീപിക പ്രഭാസ് ചിത്രം സ്പിരിറ്റില്‍ നിന്നും പിന്മാറിയിരുന്നു.

''ഇന്‍ഡസ്ട്രിയില്‍ വ്യക്തമായ ചില നിയമങ്ങളുണ്ടാകണം എന്നാണ് തോന്നുന്നത്. 14-15 മണിക്കൂറൊന്നും ജോലി ചെയ്യാനാകില്ല. 12 മണിക്കൂറിന്റെ പരിധി വേണം. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും അവധി വേണം. പ്രത്യേകിച്ചും ടെക്‌നീഷ്യന്മാര്‍ക്ക്. അത് തുല്യമായിരിക്കണം. നടന്മാര്‍ വൈകി വരികയും നടിമാര്‍ തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ച് വന്ന് കൂടുതല്‍ സമയം ജോലി ചെയ്യുന്നതുമായ സാഹചര്യങ്ങള്‍ ഉണ്ടാകരുത്. അതില്‍ സമത്വമുണ്ടാകണം'' എന്നാണ് കൊങ്കണയുടെ നിലപാട്.

പല നടന്മാരും ഒരു പ്രശ്‌നങ്ങളുമില്ലാതെ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ടെന്ന് നേരത്തെ ദീപിക ചൂണ്ടിക്കാണിച്ചിരുന്നു. ''ഞാന്‍ ആവശ്യപ്പെടുന്നതൊരു വലിയ അനീതിയാണെന്ന് തോന്നുന്നില്ല. ഈ സംവിധാനത്തില്‍ ഏറെക്കാലം ജോലി ചെയ്‌തൊരാള്‍ക്ക് ഞങ്ങള്‍ ജോലി ചെയ്യുന്ന സാഹചര്യം മനസിലാകും. ഞാന്‍ ഒരു മുന്‍നിര താരമായിരിക്കുമ്പോഴാണ് ഇക്കാര്യം പറയുന്നത്. അപ്പോള്‍ മറ്റുളളവരുടെ സാഹചര്യം എന്താകുമെന്ന് ഊഹിക്കാനാകും. പ്രത്യേകിച്ചും ക്രൂവിനെ സംബന്ധിച്ച്'' എന്നും ദീപിക പറഞ്ഞിരുന്നു.

'ഇതുപോലൊരു ആവശ്യം മുന്നോട്ടു വെക്കുന്ന ആദ്യത്തെ ആളല്ല ഞാന്‍. സത്യത്തില്‍ ഒരുപാട് നടന്മാര്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത്. അതൊന്നും ഒരിക്കലും തലക്കെട്ടുകളാകില്ല'' എന്നും ദീപിക തുറന്നടിച്ചിരുന്നു. സ്പരിറ്റ്, കല്‍ക്കി 2 എന്നീ സിനിമകളില്‍ നിന്നാണ് ദീപിക ജോലി സമയത്തെക്കുറിച്ചുള്ള ഭിന്നതയില്‍ പിന്മാറിയത്. ദീപികയ്ക്ക് പകരം തൃപ്തി ദിമ്രിയാണ് സ്പിരിറ്റില്‍ നായികയായെത്തുന്നത്. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന ദ കിങ് ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ.

Konkana Sen Sharma comes in support of Deepika Padukone on 8 hour-shift debate. Says their should be equality.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

രാജാവിന്റെ നേട്ടം രാജാവിന്റെ മകനും ആവർത്തിക്കുമോ? എങ്കില്‍ പ്രണവിനെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം; മലയാള സിനിമയിലും ചരിത്രം

മുരിങ്ങയില കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

വിദ്യാര്‍ഥികള്‍ക്ക് ഭാരമാകരുത്; കാര്‍ഷിക സര്‍വകലാശാല ഫീസ് കുറയ്ക്കുമെന്ന് മന്ത്രി പി പ്രസാദ്

മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട, 47 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍

SCROLL FOR NEXT