Mohiniyattam, Krishnadas Murali വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഭരതനാട്യം അവസാനിച്ചിടത്തു നിന്ന് ആരംഭിക്കുന്ന കഥയാണ് മോഹിനിയാട്ടം, ആ പിഴവുകളൊക്കെ രണ്ടാം ഭാ​ഗത്തിൽ പരിഹരിച്ചിട്ടുണ്ട്'; സംവിധായകൻ

ഭരതനാട്യം ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ടെന്ന് തിരിച്ചറിഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

'ഭരതനാട്യം' അവസാനിച്ചിടത്തു നിന്ന് ആരംഭിക്കുന്ന കഥയാണ് 'മോഹിനിയാട്ട'മെന്ന് സംവിധായകൻ കൃഷ്ണദാസ് മുരളി. ഭരതനാട്യത്തിൽ സംഭവിച്ച പിഴവുകൾ പരിഹരിക്കാൻ മോഹിനിയാട്ടത്തിൽ ശ്രമം നടത്തിയിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.

ഒടിടിയിൽ ഭരതനാട്യത്തിന് ലഭിച്ച സ്വീകാര്യതയാണ് രണ്ടാം ഭാ​ഗം ചെയ്യാൻ കാരണമായതെന്നും കൃഷ്ണദാസ് പറഞ്ഞു. "ഭരതനാട്യത്തിന്റെ കഥ അവസാനിച്ചതാണ്. ഒടിടിയിൽ വലിയ സ്വീകാര്യത ലഭിച്ചെന്ന് മാത്രമല്ല, ഒരുപാട് മെസേജും കമന്റും വന്നു. തിയറ്ററിൽ കാണാൻ സാധിച്ചില്ല എന്ന് പറഞ്ഞവരായിരുന്നു ഏറെയും.

ഭരതനാട്യം ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. രണ്ടാം ഭാ​ഗത്തിന് സാധ്യതയുണ്ടോ എന്ന് നിർമാതാക്കളായ സൈജു കുറുപ്പ്, തോമസ് തിരുവല്ല എന്നിവർ ചോദിച്ചപ്പോഴാണ് ആലോചന രൂപപ്പെടുന്നത്. ഭരതനാട്യം അവസാനിച്ചിടത്തു നിന്ന് ആരംഭിക്കുന്ന കഥയാണ് മോഹിനിയാട്ടം.

ഭരതനാട്യം തിയറ്ററിൽ വിജയിക്കാതെ പോയതിന് പല കാരണങ്ങളുണ്ടാകാം. തിയറ്ററിൽ കാണേണ്ടതല്ലെന്നും ഒടിടി സിനിമയാണെന്നുമുള്ള വിലയിരുത്തലുകൾ വന്നു കാണും. ഭരതനാട്യത്തിൽ സംഭവിച്ച പലരും ചൂണ്ടിക്കാട്ടിയ പിഴവുകൾ ഉൾപ്പെടെ പരിഹരിക്കാൻ മോഹിനിയാട്ടത്തിൽ ശ്രമം നടത്തിയിട്ടുണ്ട്".- കൃഷ്ണദാസ് മുരളി കേരള കൗമുദിയോട് പറഞ്ഞു.

സൈജു കുറുപ്പ്, സായികുമാർ, കലാരഞ്ജിനി, ശ്രീജ രവി എന്നിവർ പ്രധാനവേഷത്തിലെത്തി 2024 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഭരതനാട്യം. തിയറ്ററുകളിൽ വിജയിച്ചില്ലെങ്കിലും ഒടിടിയിൽ സിനിമ മികച്ച അഭിപ്രായങ്ങൾ നേടി. ഇതിന് പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. ഏപ്രിൽ 10 ന് മോഹിനിയാട്ടം റിലീസ് ചെയ്യും.

Cinema News: Director Krishnadas Murali talks about Mohiniyattam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം