ജി വേണു​ഗോപാൽ, കെഎസ് ചിത്ര/ ഫേയ്സ്ബുക്ക് 
Entertainment

'തളർന്നു കിടന്ന രാമചന്ദ്രന്റെ ചെവിയിൽ ചിത്ര പാട്ടുപാടി, അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു'; ജി വേണുഗോപാൽ

'പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ അവസ്ഥയിൽ അദ്ദേഹത്തെ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവന്നത് ചിത്രയുടെ സ്വരമാണ്'

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ ഇഷ്ട ​ഗായികയാണ് കെ എസ് ചിത്ര. ഇപ്പോൾ ചിത്രയെക്കുറിച്ചുള്ള അറിയാക്കഥ പങ്കുവെച്ചിരിക്കുകയാണ് ​ഗായകൻ ജി  വേണു​ഗോപാൽ. തന്റെ ഭാര്യാ സഹോദരൻ സഹോദരൻ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ അവസ്ഥയിൽ അദ്ദേഹത്തെ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവന്നത് ചിത്രയാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

കെഎച്ച്എൻഎ സംഘടന പത്മപുരസ്കാര ജേതാക്കളെ ആദരിക്കുന്നതിനു വേണ്ടി ഓൺലൈനായി സംഘടിപ്പിച്ച മീറ്റിങ്ങിലായിരുന്നു പ്രതികരണം. വളരെയേറെ മാനുഷിക മൂല്യമുള്ള ആളാണ് ചിത്ര. അത് ജീവിതത്തിൽ ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്റെ ഭാര്യാ സഹോദരൻ രാമചന്ദ്രൻ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ കിടന്ന സമയത്ത് അദ്ദേഹത്തെ ഉണർത്തിയത് ചിത്രയുടെ സ്വരമാണ്. - വേണു​ഗോപാൽ പറഞ്ഞു. 

രാമചന്ദ്രൻ വളരെ പ്രശസ്തനായ വയലിനിസ്റ്റ് ആയിരുന്നു. ഇളയരാജയ്ക്കും റഹ്മാനും ഉൾപ്പെടെ പ്രഗത്ഭരായ ഒട്ടുമിക്ക സംഗീതജ്ഞർക്കുമൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഗീതരംഗത്ത് ഉയർച്ചയിൽ നിൽക്കുമ്പോൾ പക്ഷാഘാതം ബാധിച്ച് അദ്ദേഹം വെന്റിലേറ്ററിൽ ആയി. ജീവിക്കുമോ മരിക്കുമോ എന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അത്. അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റിയ അന്ന് ചിത്ര അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തി. രാമചന്ദ്രന്റെ കട്ടിലിൽ ഇരുന്ന് അദ്ദേഹത്തിന്റെ ചെവിയോടു ചേർന്ന് ‘പാടറിയേൻ പടിപ്പറിയേൻ’ എന്ന പാട്ടിന്റെ ഏതാനും വരികൾ ആലപിച്ചു. പെട്ടന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രാമചന്ദ്രൻ പ്രതികരിച്ചു. ‘ദ് ഗോൾഡൻ വോയ്സ് ഓഫ് ചിത്ര’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ജീവിതത്തിലേയ്ക്കു തിരിച്ചു വന്നു. - അദ്ദേഹം പറഞ്ഞു. 

ചിത്രയുടെ നല്ല മനസ്സ് വിവരിക്കാൻ തന്റെ വ്യക്തിപരമായ ഈ ഒരു അനുഭവം മാത്രം മതിയെന്നാണ് വേണു​ഗോപാൽ പറഞ്ഞത്. പാട്ടുകാരെല്ലാവരും വീട്ടുകാരല്ല. പക്ഷേ ഈ പാട്ടുകാരി നമ്മുടെയെല്ലാം വീട്ടുകാരി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ് ചിത്രയ്ക്ക് ഈ വർഷത്തെ പത്മഭൂഷൺ പുരസ്കാരം ലഭിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി