ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

"കൊഴുമ്മൽ രാജീവനിലും വിപ്ലവകാരിയുണ്ട്"; പുതിയ പോസ്റ്റർ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ 

'കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല' എന്നാണ് പുതിയ പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്


'ന്നാ താൻ കേസ് കൊട്' സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. 'കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല' എന്നാണ് പുതിയ പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. പോസ്റ്ററും അതിനോടൊപ്പം ചാക്കോച്ചൻ കുറിച്ച വാക്കുകളുമാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്. 

'കൊഴുമ്മൽ രാജീവനിലും വിപ്ലവകാരിയുണ്ട്... നീതിയ്ക്കായുള്ള അയാളുടെ പോരാട്ടത്തിന്റെ കഥ നിങ്ങളെ ഏറെ ആവേശം കൊള്ളിയ്ക്കും..!'വരിക വരിക കൂട്ടരേ..നിങ്ങളുടെ സമീപമുള്ള തിയെറ്ററുകളിൽ.! ‘ന്നാ താൻ കേസ്‌ കൊട്‌’ (Sue me)' എന്നാണ് പോസ്റ്ററിനൊപ്പം ചാക്കോച്ചൻ കുറിച്ചത്. 

രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്തത്. ആദ്യ ആറ് ദിവസത്തിൽ 25 കോടി നേടിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. സിനിമയുടെ റിലീസിന് മുന്നോടിയായി പങ്കുവച്ച ഒരു പോസ്റ്റർ നേരത്തെ വിവാദമായിരുന്നു.  'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് തിയറ്റർ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിലുണ്ടായിരുന്നത്. ഇത് സർക്കാരിനെതിരെയുള്ള പോസ്റ്ററായാണ് വ്യാഖ്യാനിക്കപ്പെട്ടത്. പിന്നാലെ ചിത്രം കാണരുതെന്നും ബഹിഷ്‌കരിക്കണമെന്നുമുള്ള പ്രചരണങ്ങൾ വരെയുണ്ടായി. തെറ്റിദ്ധാരണ നീക്കി സിനിമയുടെ അണിയറപ്രവർത്തകർ രം​ഗത്തെത്തുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംഘർഷം പടരുന്നു; ഇറാന്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

പാലക്കാട് ​30 കോടിയുടെ സ്പോർട്സ് ഹബ്ബ്; നിർമ്മാണോദ്ഘാടനം നിർവഹിച്ച് മന്ത്രി

ഖമനേയിയുടെ കൊട്ടാരം പൂര്‍ണമായും തകര്‍ന്നെന്ന് റിപ്പോര്‍ട്ട്; ഐആര്‍ജിസി കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍

എസ്എംഎ രോഗം; 25 വയസ് വരെ ഇനി മരുന്ന് സൗജന്യം; ഇന്ത്യയില്‍ ആദ്യം

'ഒരു സ്‌പോയിലര്‍ അല്ലേ ആ കേട്ടത്? ജോര്‍ജുകുട്ടി നാലാമതും വരുമോ?'; ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തലില്‍ ചര്‍ച്ച

SCROLL FOR NEXT