Tovino Thomas, Kunchacko Boban വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നിനക്ക് ഇത്രയും ധൈര്യമുണ്ടോ ?' ഞാൻ ടൊവിയോട് ചോദിച്ചു; 'ചേട്ടാ ഞാൻ ധീരനല്ലേ... എനിക്ക് വേണ്ടി പ്രാർഥിക്കണ'മെന്ന് അവൻ പറഞ്ഞു

പക്ഷേ അതൊക്കെ സിനിമയുടെ നല്ലതിന് വേണ്ടിയായിരുന്നുവെന്ന് ഞങ്ങൾ ആ​ഗ്രഹിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ. വിഷു റിലീസ് ആയാണ് ചിത്രമെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. "ഏപ്രിൽ 15 വിഷു ദിനത്തിലാണ് നമ്മൾ ഒരു ദുരൂഹ സാഹചര്യത്തിൽ റിലീസ് ചെയ്യുന്നത്.

വിഷു കൈനീട്ടമായി ഒരു ദുരൂഹ സാഹചര്യത്തിൽ നിങ്ങളുടെ കയ്യിലേക്ക് തരുമ്പോൾ അത് ഇരുകയ്യും നീട്ടി സ്വീകരിച്ച് തിരിച്ച് ഞങ്ങൾക്കും ഒരു വിഷു കൈനീട്ടം തരുമെന്ന് പ്രതീക്ഷിക്കുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ ഒരുപാട് ദുരൂഹതകൾ ഷൂട്ടിങ് സമയത്ത് ഉണ്ടായിട്ടുണ്ട്.

പക്ഷേ അതൊക്കെ സിനിമയുടെ നല്ലതിന് വേണ്ടിയായിരുന്നുവെന്ന് ഞങ്ങൾ ആ​ഗ്രഹിക്കുന്നു. അങ്ങനെയാണ് സംഭവിച്ചിട്ടുള്ളതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഭയങ്കര കഷ്ടപ്പെട്ടാണ് സിനിമ ചെയ്തത് എന്ന് പറയുന്നതിനപ്പുറം എല്ലാം പ്രേക്ഷകരെ അറിയിക്കേണ്ട കാര്യമില്ല. നമുക്കറിയാം വളരെ സംഘർഷഭരിതമായ അവസ്ഥകളിലൂടെയാണിപ്പോൾ ലോകം തന്നെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

ആ സമയത്ത്, കലാരൂപങ്ങൾ എത്രത്തോളം മനുഷ്യരെ തമ്മിൽ അടുപ്പിക്കുന്നു, അല്ലെങ്കിൽ മനുഷ്യമനസുകളെ എത്രത്തോളം ഉദ്ബോധിപ്പിക്കുന്നു എന്നതിന്റെ തെളിവുകളായിട്ട് പ്രത്യേകിച്ച് മലയാള സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടാണ് നന്ദി പറയാനുള്ളത്.

ഏറ്റവും സംഘർഷഭരിതമായ സാഹചര്യങ്ങളിൽ പോലും ആട് 3, പ്രതിഛായ, വാഴ 2 തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷക പ്രീതിയോടു കൂടി തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഏത് കലാരൂപമായാലും അത് മനുഷ്യന് ആവശ്യമാണ് എന്ന് നമ്മൾ മലയാളികൾ ഉറപ്പിച്ച് ഈ ലോകത്തോട് പറയുകയാണ്. ഞാൻ ഇന്ന് ടൊവിയുമായി സംസാരിച്ചിരുന്നു.

ടൊവിയോട് എവിടെയാണ് എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞു, പള്ളിച്ചട്ടമ്പി പ്രൊമോഷനിലാണെന്ന്. അതിന്റെ ഭാ​ഗമായിട്ട് സൗദി അറേബ്യയിലാണെന്ന്. അപ്പോൾ ‍ഞാൻ ചോദിച്ചു, സൗദി അറേബ്യയിലോ നിനക്ക് ഇത്രയും ധൈര്യമുണ്ടോ എന്ന്. ഉണ്ട് ചേട്ടാ...ഞാൻ ധീരനല്ലേ ധീരൻ. ഞാൻ ഇത് കഴിഞ്ഞ് ഖത്തറിന് പോകുന്നുണ്ട്".- എന്ന് അവൻ പറഞ്ഞു.

അപ്പോൾ ഞാൻ പറഞ്ഞു എടാ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു എന്ന്. ചേട്ടാ...ഞാൻ ധീരനല്ലേ, എനിക്ക് വേണ്ടി പ്രാർഥിക്കണം എന്നൊക്കെ അവൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ പള്ളിച്ചട്ടമ്പി പോലെയുള്ള വലിയ സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. ഇതെല്ലാം കഴിയുമ്പോൾ വലിയ പെരുന്നാളിന് പേട്രിയറ്റ് റിലീസ് ചെയ്യുന്നുണ്ട്.

അപ്പോൾ അതിനു മുൻപുള്ള ഒരു ചെറിയ പെരുന്നാൾ ആയിട്ടാണ് ഞങ്ങൾ വരുന്നത്. നല്ല സിനിമകളാണെങ്കിൽ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയോടു കൂടി.. നന്ദി". - കുഞ്ചാക്കോ ബോബൻ പറഞ്ഞു. അതേസമയം ടൊവിനോയെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന പള്ളിച്ചട്ടമ്പി ഏപ്രിൽ 10 നാണ് റിലീസിനെത്തുന്നത്.

Cinema News: Kunchacko Boban talks about Tovino Thomas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

'മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി, മര്‍ദ്ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി, വീട്ടിലേക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു; റാക്കറ്റിന് ഗുണ്ടാബന്ധം?'

പാർക്ക് സ്ട്രീറ്റ് പീഡനക്കേസ് അന്വേഷിച്ചതിന് മമത ഒതുക്കി; ദമയന്തി സെൻ ഐപിഎസിന് സുപ്രധാന ചുമതല നൽകി പുതിയ ബിജെപി സർക്കാർ

'ചിതാഭസ്മം തന്നതിന്റെ നന്ദി ജോർജുകുട്ടിയോടുണ്ടാകും; അല്ലാതെ സഹതാപമൊന്നും ഉണ്ടാകില്ല പ്രഭാകറിന്'

ചാണ്ടി ഉമ്മനോടുള്ള അവഗണന; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടിയുടെ കുടുബം, പരാതിയുമായി ആന്റണിയുടെ വീട്ടില്‍

SCROLL FOR NEXT