ലക്ഷ്മി പ്രിയ ഫെയ്സ്ബുക്ക്
Entertainment

'തെറ്റുകളും കുറ്റങ്ങളും എന്റേതാണ്, എല്ലാം എന്റെ പ്രശ്‌നമാണ്'; വിവാഹമോചനം പ്രഖ്യാപിച്ച് ലക്ഷ്മി പ്രിയ, പിന്നാലെ പോസ്റ്റ് നീക്കി

22 വര്‍ഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാന്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് നടി ലക്ഷ്മി പ്രിയ. ഭർത്താവ് ജയേഷുമായി വേർപിരിയുകയാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ലക്ഷ്മി പ്രിയ പങ്കുവച്ചത്. ’22 വര്‍ഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാന്‍ പറയുന്നത്’ എന്ന വാചകങ്ങളോടെയായിരുന്നു കുറിപ്പ് പങ്കുവച്ചത്. പിന്നീട് നടി തന്നെ കുറിപ്പ് പിൻവലിക്കുകയും ചെയ്തു. എന്നാൽ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരുന്നു.

ലക്ഷ്മി പ്രിയയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ജീവിതത്തില്‍ ഏറ്റവും വെറുത്ത ചില കാര്യങ്ങള്‍ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാല്‍പ്പതുകളുടെ തുടക്കത്തില്‍ ജീവിതം എത്തി നില്‍ക്കുന്ന ഈ വേളയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു. പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാന്‍ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങള്‍ ഒരിക്കലും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അമിതമായി പങ്കുവെയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിര്‍ത്തുമ്പോള്‍ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം.

22 വര്‍ഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാന്‍ പറയുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്‌സ് വര്‍ധിക്കുന്നത്. ഇത് കൗമാരം മുതല്‍ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തില്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോള്‍ എവിടെയോ ആ കണക്ഷന്‍ ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്.

എല്ലാം എന്റെ പ്രശ്‌നമാണ്. ആയതിനാല്‍ ചേര്‍ത്ത് വെച്ചാലും ചേരാത്ത ജീവിതം അതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങുകയാണ്. ഞാന്‍ സ്വപ്നത്തില്‍ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോള്‍ ഞങ്ങളുടെ സെപ്പറേഷന്‍ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക. ആ ഇമോഷണല്‍ ബോണ്ടിങ് നഷ്ടമായി അത് മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മക്കള്‍ ഇതൊക്കെ മാനിക്കാന്‍ അപേക്ഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ അവസരം: സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഒഴിവ്; ഫ്രഷേഴ്‌സിനും അവസരം

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ

'വിദ്യ മാം ലിപ്സ്റ്റിക് ഉപയോ​ഗിക്കുന്നതു പോലെ സി​ഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'