Lakshmi Priya വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അമ്മയുടെ ഓഫീസ് ഒരു അധോലോക പ്രസ്ഥാനം പോ‌ലെ; എല്ലാത്തിനും പിന്നിൽ നീന കുറുപ്പ്'

ഞങ്ങളുടെ സെക്രട്ടറി, നീന കുറുപ്പ് തുടങ്ങിയവരാണ് ​ഞങ്ങൾക്കെതിരെ ​ഗൂഢാലോചന നടത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: 'അമ്മ'യുടെ ഓഫീസിനെ ഒരു അധോലോക പ്രസ്ഥാനം പോലെ ആക്കിയിരിക്കുകയാണ് സെക്രട്ടറി കുക്കു പരമേശ്വരനും പരിവാരങ്ങളുമെന്ന് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ. ഇതിന്റെയെല്ലാം പിന്നിൽ നീന കുറുപ്പ് എന്ന് പറയുന്ന വ്യക്തിയാണെന്നും ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. "ക്ഷേത്രത്തിലെ സ്പോൺസർ ഷിപ്പ് വേണ്ട എന്ന് പറഞ്ഞത് അൻസിബ മാത്രമല്ല.

അത് വേണ്ട എന്ന് പറഞ്ഞ നിരവധി പേരുണ്ട്. അൻസിബ മാത്രം പറഞ്ഞെങ്കിൽ അല്ലേ അത് അൻസിബ പറഞ്ഞ ആരോപണമായി വരുകയുള്ളൂ. ഒരാൾക്ക് ഇത് ചെയ്യണ്ട എന്ന് പറയുമ്പോൾ അതെങ്ങനെ ഒരു ആരോപണമായി മാറുമെന്ന കാര്യം എനിക്ക് മനസിലാകുന്നില്ല. ഇരുചെവി അറിയാതെ വളരെ ​ഗോപ്യമായിട്ട് സ്റ്റേഷനിൽ പോയി ഞാൻ പരാതി കൊടുക്കുന്നു.

പൊലീസ് സ്റ്റേഷനിൽ നിന്ന് അൻസിബയെ പലയാവർത്തി വിളിച്ചു കഴിഞ്ഞപ്പോൾ, അൻസിബയാണ് ഇതിൽ മതതീവ്രവാദം ആരോപിച്ച് അൻ‍സിബയെ ജിഹാദിയെന്ന് ആരോ പരാമർ‌ശിച്ചു. അതിനൊക്കെ വേണ്ടിയിട്ടാണ് ഞാനീ കേസ് കൊടുത്തിരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ​ഗ്രൂപ്പിലേക്ക് ജനുവരി 24-ാം തീയതിയാണ് അൻസിബ നീണ്ട മെസേജ് ഇടുന്നത്.

ആ സമയത്ത് ഞാൻ അൻസിബയോട് പറഞ്ഞു, മോളേ ഇതൊക്കെ വളരെ സെൻസിറ്റീവായിട്ടുള്ള കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങളൊന്നും നമ്മൾ തൊട്ടുകളിക്കാൻ പാടില്ല. സമൂഹത്തിൽ വളരെയധികം പ്രത്യാഘാതമുണ്ടാക്കുന്ന കാര്യങ്ങളാണ്. മോളേ ഈ കാര്യം മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ, നീ അതിനോട് പ്രതികരിക്കുക എന്ന്. അല്ലാതെ യാതൊരു കാര്യങ്ങളും ഇതിനകത്ത് ഇല്ല എന്ന് പറഞ്ഞു.

അപ്പോൾ എക്സിക്യൂട്ടീവ് അം​ഗങ്ങൾ മുതിർന്നവർ ഇടപെടണം എന്ന് പറഞ്ഞപ്പോൾ ഇത് എന്റെ കുടുംബ വിഷയമാണ്. ഈ വിഷയത്തിൽ‌ കാരണക്കാരി എന്ന് പറയുന്നത് അൻസിബയാണ്. അൻ‌സിബയും ഞാനും മാത്രമായിട്ടുള്ള ഒരു പ്രശ്നത്തിൽ യാതൊരു എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗങ്ങൾ അറിയാനോ, ഇത് ഇപ്പോൾ പോലും സമൂഹത്തിന് മുൻപിൽ വന്നിരുന്ന പറയുന്നതിൽ എനിക്ക് ലജ്ജയുണ്ട്.

അപ്പോൾ ആ വിഷമത്തിൽ ഞാൻ പറഞ്ഞു. ഈ വിഷയത്തിൽ ആരും ഇടപെടേണ്ട. ഇത് വന്ന് ഒന്ന് പരിഹരിച്ചാൽ മാത്രം മതിയെന്ന്. എന്നാണ് ഞാൻ അപേക്ഷിച്ചത്. അല്ലാതെ മതതീവ്രവാദമെന്നോ ജിഹാദെന്നോ ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിച്ചതിനെപ്പറ്റിയുള്ള പ്രശ്നങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. ടിനി ടോം എന്ന് പറയുന്ന വ്യക്തിയെ നിങ്ങൾക്കെല്ലാവർക്കും അറിയുന്നതാണ്.

അദ്ദേഹം ആദ്യമായി നായകനാകുന്നത് എന്റെയാണെന്ന് എനിക്ക് തോന്നുന്നു. അതിന് മുൻപ് ടിവി ഷോകളിലൂടെയൊക്കെ ഞങ്ങൾക്ക് പരിചയമുള്ള വ്യക്തിയാണ്. അദ്ദേഹത്തെ അറിയാവുന്ന എല്ലാവർക്കുമറിയാം അദ്ദേഹം ഇങ്ങനെ പരാമർശം നടത്തുകയോ ഇടപെടുകയോ ചെയ്യുന്ന ഒരു വ്യക്തിയല്ല. സ്ത്രീകളെ നന്നായി ബഹുമാനിക്കുകയും അവരെ ഏറ്റവും രസത്തിൽ തോളിൽ കയ്യിട്ട് ചേർന്ന് സംസാരിക്കാൻ പറ്റുന്ന ഏത് പാതിരാത്രിയിലും കോൺടാക്ട് ചെയ്യാൻ പറ്റുന്ന ഒരു വ്യക്തിയാണ്.

അങ്ങനെ ഒരു സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ്. ഇത്തരം പരാതികളുടെയെല്ലാം ഉറവിടം എന്ന് പറയുന്നത്, ഞങ്ങളുടെ സെക്രട്ടറിയും ഇപ്പോൾ പറഞ്ഞിരിക്കുന്ന ഈ കഥകളെല്ലാം ശ്രദ്ധിച്ചാൽ മനസിലാകും ഇതിന്റെയെല്ലാം പിന്നിൽ നീന കുറുപ്പ് എന്ന് പറയുന്ന വ്യക്തിയാണ്. ജിഹാദിയെന്ന് നീന കുറുപ്പ് പറയുന്നത് അൻസിബ ഹസൻ കേട്ടു- എന്നാണ് അൻസിബ പറയുന്നത്. അൻസിബയോട് ടിനി പറയുന്നത് അൻസിബ കേട്ടിട്ടില്ല.

നീന കുറുപ്പ് പറയുന്നത് കേട്ടു എന്നാണ് പറയുന്നത്. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ ദിവസം ഇപ്പോഴുമുള്ള ഞങ്ങളുടെ ഒരു കമ്മിറ്റി അം​ഗവും ഇപ്പോൾ പുതിയതായി വന്ന മറ്റൊരം​ഗവും ചേർന്ന് കമ്മിറ്റിയിലില്ലാത്ത മറ്റൊരം​ഗത്തോട് ഈ കുട്ടിയെപ്പറ്റി അവിഹിത കഥകൾ പറഞ്ഞു. എന്ന് പറ‍ഞ്ഞിട്ടാണ് ആദ്യ ദിവസം തന്നെ ഇസി അൻസിബ ഹസൻ സ്തംഭിച്ചിട്ടുണ്ട്. അൻസിബ വളരെ സാധാരണമായി ഉപയോ​ഗിക്കുന്ന ഒരു വാക്കാണ് അവിഹിതമെന്ന് പറയുന്നത്.

അപ്പോൾ ഞങ്ങൾ ചോദിച്ചു, മോള് കേട്ടോ. അപ്പോൾ ഇല്ല ഒരാൾ പറഞ്ഞു എന്ന്. അപ്പോൾ ഈ പറഞ്ഞ ആളിനെ പിറ്റേ ആഴ്ചത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ പ്രസിഡന്റ് കൊണ്ടുവന്നു. എന്നോട് ഈ രണ്ട് പേരും പറഞ്ഞിട്ടില്ല എന്നും പറഞ്ഞിട്ടുണ്ട്. ഇത് ആദ്യ ദിവസം സംഭവിച്ചതാണ്. അന്ന് അൻസിബ ഭക്ഷണം കഴിക്കാതെ ഇരുന്നപ്പോൾ ഞാനും കഴിക്കാതെ ഇരുന്നു.

ഭക്ഷണം 'അമ്മ' കാശ് കൊടുത്തു വാങ്ങിയതാണോ അതോ ഏതെങ്കിലും സ്പോൺസർമാർ ഏർപ്പാട് ചെയ്തതാണോ എന്ന് ജോയിന്റെ സെക്രട്ടറി അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് അന്ന് അൻസിബ വയലന്റായത്. ബാത്ത്റൂമിന്റെ അവിടെ പോയിനിന്ന് കരഞ്ഞ് പൊളിച്ചടുക്കിയ അൻസിബയെ കെട്ടിപിടിച്ചിരുന്ന വ്യക്തിയാണ് ഞാൻ.

പുറത്തിറങ്ങി അൻസിബ പറയുന്നത് വേറെ വേറെ കഥകളാണ്. ഇതൊന്നും അവിടെ നടന്നിട്ടുള്ള കാര്യങ്ങളല്ല. ഞങ്ങളുടെ സെക്രട്ടറി, നീന കുറുപ്പ് തുടങ്ങിയവരാണ് ​ഞങ്ങൾക്കെതിരെ ​ഗൂഢാലോചന നടത്തുന്നത്. എന്ത് അവിഹിത കഥകളാണ് അൻസിബയെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ അറിയാതെ പല കാര്യങ്ങളും അവിടെ നടക്കുന്നുണ്ട്.

ചോദ്യം ചെയ്യുന്ന വ്യക്തികളെ ടാർ​ഗറ്റ് ചെയ്യുന്ന ഒരു പരിപാടിയാണിപ്പോൾ നടക്കുന്നത്. കഴിഞ്ഞ മാസത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം ഒരു മാസം എനിക്ക് വിലക്കായിരുന്നു. നീന കുറുപ്പിനെ സന്തോഷിപ്പിക്കാൻ കുക്കു പരമേശ്വരൻ എനിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതൊന്നും ഞങ്ങൾക്ക് സംസാരിക്കാൻ അനുവാദമില്ലാത്തതു കൊണ്ട് സംസാരിച്ചു കൂടാ.

നമ്മളെ വ്യക്തിപരമായി ബാധിക്കുമ്പോൾ സംസാരിക്കാതിരിക്കാൻ പറ്റാത്തതു കൊണ്ട് സംസാരിക്കുന്നതാണ്. ഒരു അധോലോക പ്രസ്ഥാനം പോലെ അമ്മയുടെ ഓഫീസിനെ ആക്കിയിരിക്കുകയാണ് സെക്രട്ടറിയും പരിവാരങ്ങളും ചേർന്ന് ഇപ്പോൾ".- ലക്ഷ്മി പ്രിയ പറഞ്ഞു.

Lakshmi Priya reactions on Ansiba allegations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൂച്ച പെറ്റു കിടക്കുകയല്ല'; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

മഴക്കാല ആരോഗ്യത്തിന് ഭക്ഷണത്തിൽ വേണം കൂടുതൽ കരുതൽ

ഓടുന്ന ട്രെയിനില്‍ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞുകൊന്നു; അമ്മ അറസ്റ്റില്‍

'വിഡ്ഢിയെന്ന് വിളിക്കരുത്, എന്നെ മിടുക്കനായ സ്വേച്ഛാധിപതിയെന്നു വിളിക്കൂ'; വിവാദ പ്രസ്താവനയുമായി വീണ്ടും ട്രംപ്

രത്തന്‍ ഖേല്‍ക്കറുടെ നിയമനം: കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പ്; അവിടെ നിന്നു തന്നെ വെളിപ്പെടുത്തലുകളുണ്ടാകാം- എം വി ഗോവിന്ദന്‍

SCROLL FOR NEXT