Lal in Odum Kuthira Chadum Kuthira വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ഹേയ് മാലിനി പണ്ടാരടങ്ങാന്‍ നീ അവളോ അഴക്'; സോഷ്യല്‍ മീഡിയ തൂക്കി ലാല്‍; ഒടിടി റിലീസില്‍ തിളങ്ങി 'ഓടും കുതിര ചാടും കുതിര'

ഫഹദ് ഫാസിലിന്റെ സിനിമയില്‍ മറ്റൊരു നടന്‍ സ്‌കോര്‍ ചെയ്യുന്നത് ഇതാദ്യം

സമകാലിക മലയാളം ഡെസ്ക്

ഓണത്തിന് മൂന്ന് സിനിമകളാണ് മലയാളത്തില്‍ നിന്നും തിയേറ്ററിലെത്തിയത്. മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വവും കല്യാണി പ്രിയദര്‍ശന്റെ ലോകയും ഫഹദ് ഫാസിലിന്റെ ഓടും കുതിര ചാടും കുതിരയും. ലോക ഓണം വിന്നര്‍ ആയപ്പോള്‍ ഹൃദയപൂര്‍വ്വവും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ ഫഹദ് ഫാസില്‍-കല്യാണി കോമ്പോയില്‍ വന്ന ഓടും കുതിര ചാടും കുതിര ബോക്‌സ് ഓഫീസില്‍ വീണു.

അല്‍ത്താഫ് സലീം ഒരുക്കിയ സിനിമ തിയേറ്ററില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ചിത്രം ഒടിടിയിലെത്തിയത്. നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു ഓടും കുതിര ചാടും കുതിരയുടെ ഒടിടി എന്‍ട്രി. എന്നാല്‍ ഒടിടി റിലീസോടെ ചിത്രം അതിന്റെ പ്രേക്ഷകരെ കണ്ടെത്തിയതായിട്ടാണ് മനസിലാകുന്നത്.

സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഓടും കുതിര ചാടും കുതിര സജീവമാവുകയാണ്. അല്‍ത്താഫിന്റെ അബ്‌സര്‍ഡ് കോമഡിയും സിനിമയുടെ ഴോണറും മനസിലാക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കാതെ പോയതാണ് പരാജയത്തിന്റെ കാരണമായി സോഷ്യല്‍ മീഡിയ പറയുന്നത്. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിലെ ലാലിന്റെ പ്രകടനവും കയ്യടി നേടുണ്ട്.

ഇതാദ്യമായിട്ടാണ് ഫഹദ് ഫാസിലിന്റെ സിനിമയില്‍ മറ്റൊരു നടന്‍ സ്‌കോര്‍ ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ലാലിന്റെ കോമഡി ടൈമിങും കൗണ്ടറുകളുമെല്ലാം കയ്യടി നേടുന്നുണ്ട്. അല്‍ത്താഫിന്റെ ആദ്യ ചിത്രത്തിലും ലാല്‍ കയ്യടി നേടിയിരുന്നു. ഓടും കുതിര ചാടും കുതിരയില്‍ ലാലിനെ കയറൂരി വിട്ടിരിക്കുകയാണ് അല്‍ത്താഫ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഒടിടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ ലാല്‍ തൂക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ ലാല്‍ ലക്ഷ്മി ഗോപാലസ്വാമിയെ പ്രൊപ്പോസ് ചെയ്യുന്ന രംഗമൊക്കെ ഇതിനോടകം വൈറലായിട്ടുണ്ട്. ലാലിന്റെ വസ്ത്രങ്ങളില്‍ പോലുമുണ്ട് വെറൈറ്റിയെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

After the ott release Lal from Odum Kuthira Chadum Kuthira gets the attention of social media. netizen can't stop praising the actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT