New OTT Releases  ഇൻസ്റ്റ​ഗ്രാം
Entertainment

'കരം', 'ഡ്യൂഡ്', 'ബൈസൺ'...; പുത്തൻ ഒടിടി റിലീസുകളിതാ

വിനീത് ശ്രീനിവാസന്റെ കരവും ഈ ആഴ്ച ഒടിടി റിലീസിനുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഈ ആഴ്ചയും സിനിമകളുടെയും സീരിസുകളുടെയും പൂരമാണ് ഒടിടിയിൽ. ജിയോ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, ആമസോൺ, മനോരമ മാക്സ് തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകളിലൂടെ ഒട്ടേറെ സിനിമകളാണ് ഈ വാരാന്ത്യത്തിലും നിങ്ങളെ കാത്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ കരവും ഈ ആഴ്ച ഒടിടി റിലീസിനുണ്ട്. പുത്തൻ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

കരം

Karam

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് നോബിൾ ബാബു തോമസ് നായകനായെത്തിയ ചിത്രമാണ് 'കരം'. സെപ്റ്റംബർ 25 നായിരുന്നു ചിത്രത്തിന്റെ റിലീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമെന്ന നിലയ്ക്കാണ് കരം തിയറ്ററുകളിലെത്തിയത്. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, ശ്വേത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. ഇവാൻ വുകോമനോവിച്ചും സിനിമയിൽ കേന്ദ്ര കഥാപാത്രമായെത്തി. മനോരമ മാക്സിലൂടെ നവംബർ 7 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ഫാമിലി മാൻ സീസൺ 3

The Family Man

ഒട്ടേറെ ആരാധകരുള്ള ഒരു പരമ്പരയാണ് ഫാമിലി മാൻ. 2019 ലാണ് ഫാമിലി മാൻ സീരിസ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സീരിസിന്റെ മൂന്നാമത്തെ സീസൺ റിലീസിനൊരുങ്ങുകയാണ്. നവംബർ 21 മുതൽ ആമസോൺ പ്രൈമിലൂടെ സീരിസിന്റെ സ്ട്രീമിങ് ആരംഭിക്കും.

ഇൻസ്പെക്ഷൻ ബം​ഗ്ലാവ്

Inspection Bungalow

മലയാളത്തിലെ ആദ്യത്തെ ഹൊറർ കോമഡി വെബ് സീരിസായ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടി റിലീസിനൊരുങ്ങുന്നു. ഷാജു ശ്രീധർ, ജയൻ ചേർത്തല, വീണ നായർ, ബാലാജി ശർമ്മ, സെന്തിൽ കൃഷ്ണ രാജാമണി, ശ്രീജിത്ത് രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വീണ നായർ പ്രൊഡക്ഷൻസിന്റെ കീഴിൽ നടി വീണ നായരാണ് ഈ സീരിസ് നിർമിക്കുന്നത്. ഒരു പൊലീസ് സ്റ്റേഷന് ചുറ്റുമുള്ള അസാധാരണ സംഭവങ്ങളുടെ നർമ്മരൂപത്തിലുള്ള അന്വേഷണമായിരിക്കും ഈ പരമ്പരയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സൈജു എസ്എസ് ആണ് 'ഇൻസ്‌പെക്ഷൻ ബംഗ്ലാവ്' സംവിധാനം ചെയ്യുന്നത്. സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിങ് പാർട്ണർ. നവംബർ 14 ന് രാത്രി 12 മണി മുതൽ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് സീ5 ൽ കാണാം.

ഡ്യൂഡ്

Dude

പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. സിനിമ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് അപ്ഡേറ്റ് പുറത്തുവരുകയാണ്. ഈ മാസം 14 ന് ചിത്രം ഒടിടിയിലെത്തുമെന്നാണ് വിവരം. നെറ്റ്ഫ്ലിക്സാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ബൈസൺ

Bison Kaalamaadan

മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകനായെത്തിയ ചിത്രമാണ് ബൈസൺ. മികച്ച നിരൂപക പ്രശംസയും ചിത്രത്തിന് ലഭിച്ചിരുന്നു. അനുപമ പരമേശ്വരൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. സ്പോർ‌ട്സ് ഡ്രാമയായിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ബൈസണും ഒടിടി റിലീസിനൊരുങ്ങുകയാണ്. നവംബർ 20 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ‌ സ്ട്രീം ചെയ്യുമെന്നാണ് വിവരം.

ബാഡ് ​ഗേൾ

ബാഡ് ​ഗേൾ

അഞ്ജലി ശിവരാമൻ പ്രധാന വേഷത്തിൽ അഭിനയിച്ച വർഷ ഭരത് രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ബാഡ് ഗേൾ. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനും ഒരുങ്ങുകയാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം സ്ട്രീം ചെയ്യും. ജിയോ ഹോട്ട്സ്റ്റാറിലൂടെ നവംബർ 4 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.

ഡൽഹി ക്രൈം സീസൺ 3

Delhi Crime: Season 3

ഷെഫാലി ഷാ, ഹുമ ഖുറേഷി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസാണ് ഡൽഹി ക്രൈം സീസൺ 3. കഴിഞ്ഞ ദിവസം സീരിസിന്റെ ട്രെയ്‌ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ നവംബർ 13 ന് സീരിസ് സ്ട്രീമിങ് ആരംഭിക്കും.

Cinema News: Latest OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പു കാലത്ത് ഉല്ലാസ യാത്ര, തോല്‍ക്കുമ്പോള്‍ നിലവിളി, രാഹുലിന്റെ ശ്രമം ജെന്‍സിയെ പ്രകോപിപ്പിക്കാന്‍; മറുപടിയുമായി ബിജെപി

ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു; ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് ബുക്കില്‍ അവ്യക്തതയില്ല; പിഎസ് പ്രശാന്ത്

സൈന്യത്തിന് ജാതിയോ മതമോയില്ല, രാഹുല്‍ ഗാന്ധി അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് രാജ്‌നാഥ് സിങ്

ശബരിമല: എന്‍ വാസു കുടുങ്ങിയാല്‍ മന്ത്രിമാരും കുടുങ്ങും, അറസ്റ്റ് ചെയ്യണമെന്ന് വി ഡി സതീശന്‍; 'ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടുന്നത് പ്രതികളെ സംരക്ഷിക്കാന്‍'

മൈഗ്രേയ്നും ടെൻഷൻ തലവേദനയും എങ്ങനെ തിരിച്ചറിയാം?

SCROLL FOR NEXT