Lokah and Hridayapoorvam  ഫെയ്സ്ബുക്ക്
Entertainment

ലാല്‍ മാജിക്കോ കല്യാണി ഷോയോ? ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ ജയം ആര്‍ക്ക്? കണക്കുകളിങ്ങനെ

രണ്ട് ചിത്രങ്ങളും ഒരുപോലെ കയ്യടി നേടുമ്പോള്‍

സമകാലിക മലയാളം ഡെസ്ക്

ഇത്തവണത്തെ ഓണം മലയാള സിനിമയ്ക്ക് ആഘോഷ നേരമായി മാറുകയാണ്. ഇന്നലെ തിയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വവും കല്യാണി പ്രിയദര്‍ശന്‍-നസ്ലെന്‍ ചിത്രം ലോക ചാപ്റ്റര്‍ 1: ചന്ദ്രയും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഒരുമിച്ചെത്തിയ രണ്ട് ചിത്രങ്ങളും ഒരുപോലെ കയ്യടി നേടുമ്പോള്‍ രണ്ട് സിനിമകള്‍ കാണാനുമുള്ള തിരക്കും കൂടുകയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹന്‍ലാലിന്റെ നിലവിലെ മിന്നും ഫോമും ജനപ്രീയ കോമ്പോയുടെ തിരിച്ചുവരവുമെല്ലാം ഹൃദയപൂര്‍വ്വത്തിന് നേരത്തെ തന്നെ മേല്‍ക്കൈ നേടിക്കൊടുത്തിരുന്നു. സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങിലും അത് കാണാമായിരുന്നു. ആദ്യ ദിവസം തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടാനും സിനിമയ്ക്ക് സാധിച്ചതോടെ മോഹന്‍ലാല്‍ ഹാട്രിക് വിജയം നേടുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൃദയപൂര്‍വ്വം ആദ്യ ദിവസം നേടിയത് 3.25 കോടി രൂപയാണ്. വരും ദിവസങ്ങളിലും ഹൃദയപൂര്‍വ്വം ഈ കുതിപ്പ് തുടരുമെന്നാണ് കരുതപ്പെടുന്നത്. അവധിക്കാലത്ത് കുടുംബസമേതം കാണാനൊരു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് സിനിമ എന്ന യുഎസ്പി ചിത്രത്തിന് മുതല്‍ക്കൂട്ടാകും. ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനവും സംഗീത് പ്രതാപ്-മോഹന്‍ലാല്‍ കൂട്ടുകെട്ടുമെല്ലാം കയ്യടി നേടുന്നുണ്ട്.

മലയാളത്തിലെ ആദ്യ ഫീമെയില്‍ സൂപ്പര്‍ ഹീറോ ചിത്രം എന്ന ടാഗോടെയാണ് ലോകയെത്തിയത്. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ റോളിലെത്തുമ്പോള്‍ നസ്ലെനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വലിയ ബജറ്റില്‍, മലയാള സിനിമ ഇതുവരെ കാണാത്ത ക്യാന്‍വാസില്‍ ഒരുങ്ങിയ സിനിമയെന്ന നിലയില് വലിയ പ്രതീക്ഷ ലോകയ്ക്ക് ചുറ്റുമുണ്ടായിരുന്നു. ആ പ്രതീക്ഷ ചിത്രം കാത്തുവെന്നാണ് ആദ്യ ദിവസത്തെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

തുടക്കത്തില്‍ ഹൃദയപൂര്‍വ്വത്തെ അപേക്ഷിച്ച് ബുക്കിങ്ങിലും കളക്ഷനിലും ഒരു പടി പിന്നിലായിരുന്നു ലോക. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ലോകയുടെ കുതിപ്പാണ് ബോക്‌സ് ഓഫീസില്‍ കാണാന്‍ സാധിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ ദിവസം ലോക നേടിയത് 2.60 കോടിയാണ്. രണ്ടാം ദിവസത്തെ മിക്ക ഷോകളും ഇതിനോടകം തന്നെ ബുക്കിങ് കഴിഞ്ഞിരിക്കുകയാണ്. ഇതിന് പുറമെ സംസ്ഥാനത്തെ പല നഗരങ്ങളിലും ഷോകളുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട്. രണ്ടാം ദിനം ലോക ഹൃദയപൂര്‍വ്വത്തെ പിന്നിലാക്കുമെന്നാണ് കരുതപ്പെടുന്നത്.

ബുക്ക് മൈ ഷോയില്‍ ലോകയ്ക്കായി കനത്ത ബുക്കിങ് ആണ് നടക്കുന്നത്. ഏറ്റവും ഒടുവിലത്തെ മണിക്കൂറില്‍ ഹൃദയപൂര്‍വ്വത്തിന്റെ 4.59k ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ടപ്പോള്‍ ലോകയുടെ 12.83k ടിക്കറ്റുകളാണ് ബുക്ക് ചെയപ്പെട്ടത്. ഈ ട്രെന്റ് തുടരുകയാണെങ്കില്‍ ലോക ഇത്തവണത്തെ ഓണം വിന്നറാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഹൃദയപൂര്‍വ്വം ലോങ് റണ്‍ സാധ്യതയുള്ള സിനിമയാണെന്നതും കുടുംബ പ്രേക്ഷകര്‍ ആണ് ടാര്‍ഗറ്റ് ഓഡിയന്‍സ് എന്നതും ശ്രദ്ധേയാണ്.

ഇതിനിടെ ഇന്ന് ഫഹദ് ഫാസില്‍-കല്യാണി പ്രിയദര്‍ശന്‍ ചിത്രം ഓടും കുതിര ചാടും കുതിരയും ബോക്‌സ് ഓഫീസിലെത്തുകയാണ്. ഈ ചിത്രവും മികച്ച പ്രതികരണം നേടുകയാണെങ്കില്‍ ഒരേ സമയം രണ്ട് ഹിറ്റ് ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന നായികയെന്ന അപൂര്‍വ്വ നേട്ടം കല്യാണി സ്വന്തമാക്കും.

Lokah and Hridyapoorvam Day 1 Boxoffice collection. Lokah might end up as the onam winner. but Hridayapoorvam will not fall hard.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

SCROLL FOR NEXT