രാഘവ ലോറന്‍സ്, ലോകേഷ് വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

ബെന്‍സായി രാഘവ ലോറന്‍സ്; ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ പുത്തന്‍ എന്‍ട്രി; വിഡിയോ

രാഘവ ലോറന്‍സിന് പിറന്നാള്‍ ആശംസകള്‍ കുറിച്ചുകൊണ്ടാണ് വിഡിയോ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍. ബെന്‍സ് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ രാഘവ ലോറന്‍സാണ് പ്രധാന വേഷത്തിലെത്തുക.

വിഡിയോയിലൂടെ ലോകേഷ് തന്നെയാണ് സിനിമ പ്രഖ്യാപിച്ചത്. ബുള്ളറ്റില്‍ മുഖം മൂടുന്ന ചുവന്ന ഹെല്‍മറ്റ് ധരിച്ചെത്തുന്ന ബെന്‍സിന്റെ വാണ്ടഡ് പോസ്റ്ററിനൊപ്പമാണ് വിഡിയോ. പിന്നാലെയാണ് ഹോട്ടലില്‍ മീന്‍ വൃത്തിയാക്കുന്ന രാഘവ ലോറന്‍സിന്റെ മുഖം തെളിയുന്നത്. മെഷീന്‍ ഗണ്ണുമായി നില്‍ക്കുകയാണ് രാഘവ ലോറന്‍സ്. താരത്തിന് പിറന്നാള്‍ ആശംസകള്‍ കുറിച്ചുകൊണ്ടാണ് വിഡിയോ പുറത്തുവിട്ടത്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെട്ടതാണെങ്കിലും ചിത്രത്തിന്റെ കഥ മാത്രമാണ് ലോകേഷ് ഒരുക്കുന്നത്. ഭാഗ്യരാജ് കണ്ണന്‍ ആണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ലോകേഷ്. മൂന്ന് സിനിമകളാണ് ഇതിനോടകം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ റിലീസായത്. കൈതി, വിക്രം, ലിയോ. കൈതി2, സൂര്യയെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന റോളക്‌സ് എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT