Lokesh Kanagaraj ഫയല്‍
Entertainment

'പരാജയത്തിന്റെ കൂലി'; രജനിയ്ക്കും കമലിനും വേണ്ട, പക്ഷെ കാര്‍ത്തിയ്ക്ക് വേണം; കൈതി 2വിലൂടെ ലോകേഷ് വീണ്ടും എല്‍സിയുവിലേക്ക്!

ആരായിരിക്കും സംവിധാനം ചെയ്യുക എന്ന് തീരുമാനിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

രജനികാന്തും കമല്‍ഹാസും കാലങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈയ്യടുത്ത് രജനികാന്ത് തന്നെയാണ് താനും കമലും ഒരുമിക്കുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിക്കുന്നത്. ഇരുവരും കരിയറിന്റെ തുടക്കകാലത്ത് നിരവധി സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് രണ്ട് വഴിയ്ക്ക് പിരിയുകയായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ഈ സിനിമയുടെ സംവിധാനം ലോകേഷ് കനകരാജ് ആയിരിക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് അല്ലെന്നാണ്.

സിനിമയെക്കുറിച്ച് വിമാനത്താവളത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് രജനികാന്ത് തന്നെ സംസാരിച്ചിരുന്നു. താനും കമലും ഒരുമിക്കുന്ന സിനിമയുണ്ടാകുമെന്ന് പറഞ്ഞ രജനികാന്ത് പക്ഷെ ആരായിരിക്കും സംവിധാനം ചെയ്യുക എന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് പറഞ്ഞത്.

''അടുത്തത് രാജ്കമല്‍ ഫിലിംസും റെഡ് ജയന്റ് മൂവീസും ചേര്‍ന്ന് ഒരു സിനിമ ചെയ്യാന്‍ പോവുകയാണ്. ആ സിനിമയുടെ സംവിധായകന്‍ ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. കമലിനൊപ്പം വീണ്ടും ഒരുമിച്ച് അഭിനയിക്കണമെന്നുള്ളത് എന്റെ ആഗ്രഹമാണ്. പക്ഷെ അനുയോജ്യമായ കഥയും കഥാപാത്രങ്ങളും കിട്ടണം. പ്ലാനുണ്ട്, പക്ഷെ കഥയും കഥാപാത്രവും സംവിധായകനും ഫിക്‌സ് ആയിട്ടില്ല'' എന്നാണ് രജനി പറഞ്ഞത്.

അതേസമയം ലോകേഷ് കനകരാജ് ചിത്രത്തില്‍ നിന്നും മാറ്റപ്പെട്ടതിന് പിന്നില്‍ കൂലിയുടെ പരാജയമാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വലിയ പ്രതീക്ഷയോടെ എത്തിയ, ബ്രഹ്മാണ്ഡ ചിത്രമായിരുന്നു കൂലി. വലിയ താരനിരയും ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണു. ഇതോടെയാണ് ലോകേഷിനെ രജിനി-കമല്‍ ചിത്രത്തില്‍ നിന്നും മാറ്റിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം ലോകി എല്‍സിയുവിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ പ്രഖ്യാപിച്ച, നാളുകളായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന കൈതി 2വിലേക്ക് കടക്കുകയാണ് ലോകേഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എല്‍സിയുവിന് തുടക്കമിട്ട, ലോക്കിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന് വിലയിരുത്തപ്പെടുന്ന ചിത്രമാണ് കൈതി.

കൈതി, വിക്രം, ലിയോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൈതി 2വിലെത്തുമ്പോള്‍ ആരൊക്കയാകും ചിത്രത്തിലുണ്ടാവുക എന്നറിയാനുള്ള ആകാംഷിലാണ് ആരാധകര്‍. കൂലിയുടെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ലോകി എല്‍സിയുവിലേക്കും കൈതിയിലേക്കും തിരികെ വരണമെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.

Lokesh Kanagaraj will not direct Rajinikanth-Kamal Haasan movie. Loki to be back to LCU with Kaithi 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT