Maala Parvathi , Dhyan Sreenivasan 
Entertainment

'എനിക്ക് ഒരു കസേരയും വേണ്ട, ധ്യാന്‍ വരട്ടെ'; അമ്മ പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് മാല പാര്‍വതി

നിങ്ങളുടെ ഈ സംഘടന പിരിച്ചുവിട്ടാല്‍ മാത്രം മതി എന്ന കമന്റിനും മാല പാർവതി മറുപടി നല്‍കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

താരസംഘടന അമ്മയിലെ വിവാദങ്ങള്‍ പൊലീസ് കേസിലേക്കും നിയമനടപടിയിലേക്കുമൊക്കെ എത്തിയിരിക്കുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിലവിലെ ഭരണസമിതി രാജിവെക്കണമെന്ന് നടി മാല പാര്‍വതി ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച തുറന്ന കത്തിലൂടെയാണ് മാല പാര്‍വതി രാജി ആവശ്യപ്പെട്ടത്.

തന്റെ പോസ്റ്റിന് താഴെ വന്നൊരു കമന്റിന് മാല പാര്‍വതി നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. മാല പാര്‍വതിയോട് പ്രസിഡന്റ് ആകാന്‍ പറയുന്നതായിരുന്നു കമന്റ്. എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് മാല പാര്‍വതി വ്യക്തമാക്കുന്നത്.

'ഇതൊക്കെ ജനറല്‍ ബോഡിയില്‍ ചോദ്യം ചെയ്യപ്പെടണം. ഞാന്‍ നോക്കുമ്പോ ചേച്ചി അല്ലെങ്കില്‍ മല്ലിക ചേച്ചി പ്രസിഡന്റ് ആകണം , മൊത്തം ടീമിനെ പൊളിച്ചു നല്ല ടീം ആകണം. അല്ലെങ്കില്‍ ഇടവേള ബാബുവിനെ വീണ്ടും തിരിച്ചു കൊണ്ടുവരണം സെക്രട്ടറി സ്ഥാനത്തു. അപ്പോള്‍ നിങ്ങള്‍ക്കു കാര്യം കുറേക്കൂടി ഈസി ആകും' എന്നായിരുന്നു കമന്റ്.

'എനിക്ക് ഒരു കസേരയും വേണ്ട. എന്നോട് ചോദിച്ചാല്‍ ചെറുപ്പക്കാര്, ധ്യാന്‍ ശ്രീനിവാസന്‍ ഒക്കെ വരണം എന്ന് പറയും' എന്നായിരുന്നു അതിന് മാല പാര്‍വതി നല്‍കിയ മറുപടി. നിങ്ങളുടെ ഈ സംഘടന പിരിച്ചുവിട്ടാല്‍ മാത്രം മതി എന്ന കമന്റിന് അങ്ങനെ പറയരുത്. ഈ സംഘടന, ഒരു പാട് പേര്‍ക്ക് ആശ്രയവും, രക്ഷയുമാണ് എന്നായിരുന്നു മാല പാര്‍വതിയുടെ മറുപടി.

നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. 'അതൊക്കെ ശരി തന്നെ ചേച്ചി. ഇതൊക്കെ പൊതു മധ്യത്തില്‍ വിഴുപ്പ് അലക്കല്‍ വേണോ. ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ ഒന്നും നടക്കില്ല, നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ആശ്രയവും രക്ഷയുമായ അമ്മ സംഘടന ആര്‍ക്കൊപ്പമായിരുന്നു, ജഗദീഷേട്ടന്‍,പിഷാരടി,ധ്യാന്‍ ഒക്കെ തലപ്പത്ത് ഉണ്ടെങ്കില്‍ കുറച്ചൂടെ ഉത്തരവാദിത്തത്തോടെ നിഷ്പക്ഷപരമായി നിലപാടുകള്‍ ഉണ്ടായേനെ' എന്നാണ് ചിലരുടെ പ്രതികരണം.

Maala Parvathi wants to see youngsters like Dhyan Sreenivasan at the top of AMMA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് vs അണ്ണാമലൈ: തമിഴ്‌നാട് വീണ്ടും എംജിആര്‍-കരുണാനിധി കാലത്തെ രാഷ്ട്രീയ പോരിലേക്കോ?

'അന്ന് നികുതി ഭീകരത, ഇന്ന് മണ്ടത്തരം!'; ഇന്ധനനികുതിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുമാറ്റം സൈബർ ലോകത്ത് ചർച്ചയാകുന്നു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 522 lottery result

'വര്‍ഷങ്ങള്‍ക്ക് ശേഷം' പോലെ സിനിമയെ റൊമാന്റിസൈസ് ചെയ്യുന്നത് ഇഷ്ടമല്ല, സിനിമ അത്ര വലിയ സംഭവമല്ല: അഭിനവ് സുന്ദര്‍ നായക്

ടിക് ടോക്കില്‍ വെല്ലുവിളി; ഷാര്‍ജയില്‍ മലയാളിയെ കുത്തിക്കൊന്നു; കൊല്ലം സ്വദേശി കസ്റ്റഡിയില്‍

SCROLL FOR NEXT