Madhubala ഇന്‍സ്റ്റഗ്രാം
Entertainment

'ചുംബന രംഗത്തില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു, ഭയാനകമായ അനുഭവം'; വെളിപ്പെടുത്തി മധുബാല

ചുംബിക്കേണ്ടി വരുമെന്നത് എന്നോട് പറഞ്ഞിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന നടിയാണ് മധുബാല (madhubala) . ഇപ്പോഴിതാ തനിക്ക് കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറയുകയാണ് മധുബാല. തന്റെ സമ്മതമില്ലാതെ ചുംബന രംഗത്തില്‍ അഭിനയിക്കേണ്ടി വന്നുവെന്നാണ് മധുബാലയുടെ തുറന്നു പറച്ചില്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മധുബാല വെളിപ്പെടുത്തല്‍ നടത്തിയത്.

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനോട് തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ തുടക്കകാലത്ത് പല സിനിമകളും താന്‍ നിരസിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ തന്നോട് മുന്‍കൂട്ടി പറയാതെ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് താരം പറയുന്നത്. അതേസമയം സിനിമയുടെ പേരോ കൂടെ അഭിനയിച്ച താരത്തിന്റെ പേരോ വെളിപ്പെടുത്താന്‍ മധുബാല ഒരുക്കമായില്ല.

''ഇന്നത്തെ സിനിമകളില്‍ കാണുന്നത് പോലൊരു ചുംബനമായിരുന്നില്ല അത്. പക്ഷെ അതെനിക്ക് വല്ലാത്ത മോശം അനുഭവമായിരുന്നു. ചുംബിക്കേണ്ടി വരുമെന്നത് ഷൂട്ടിംഗ് തുടങ്ങും മുമ്പ് എന്നോട് പറഞ്ഞിരുന്നില്ല. അവര്‍ എന്നെ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി ആ രംഗം എത്ര പ്രധാനപ്പെട്ടതാണെന്ന് വിശദമാക്കി തന്നു. അതുകൊണ്ടാണ് ഞാനത് ചെയ്തത്. പക്ഷെ എനിക്ക് ചെയ്യേണ്ടി വന്ന ഏറ്റവും ഭയാനകമായ കാര്യമായിരുന്നു അത്'' എന്നാണ് മധുബാല പറയുന്നത്.

എന്നാല്‍ ആ ചുംബന രംഗം സിനിമയ്ക്ക് യാതൊരു തരത്തിലും ഗുണം ചെയ്യുന്നതായിരുന്നില്ലെന്നാണ് മധുബാല പറയുന്നത്. ആ രംഗം ഒഴിവാക്കണമെന്ന് താന്‍ സംവിധായകനോട് പറയാന്‍ പോയില്ല. വിട്ടു കളഞ്ഞുവെന്നാണ് താരം പറയുന്നത്. അന്ന് താന്‍ തീരെ ചെറുപ്പമായിരുന്നു. ഇന്നത്തെ 22-24 വയസുള്ള കുട്ടികളെല്ലാം നല്ല ബുദ്ധിയുള്ളവരാണന്നും താന്‍ പക്ഷെ അങ്ങനെയായിരുന്നില്ലെന്നും മധുബാല പറയുന്നുണ്ട്.

കണ്ണപ്പയാണ് മധുബാലയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമ. വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കണ്ണപ്പ. തെലുങ്കില്‍ ഒരുങ്ങുന്ന സിനിമയില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. വിഷ്ണു മഞ്ജുവാണ് ചിത്രത്തിലെ നായകന്‍. അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്കും മടങ്ങിയെത്തുകയാണ്. ഇന്ദ്രന്‍സിനൊപ്പം ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിലൂടെയാണ് മധുബാല മലയാളത്തിലേക്ക് മടങ്ങി വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വിഡി സതീശൻ

'റബറിന്റെ താങ്ങുവില 250 രൂപയാക്കും'; ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെന്ന് രാഹുല്‍ ഗാന്ധി

പ്ലംബർ മുതൽ ഹിന്ദി ട്രാന്‍സ്‌ലേറ്റർ വരെ ഒഴിവുകൾ, കേന്ദ്ര സർക്കാരിൽ ജോലി നേടാം; നിയമനം കേരളത്തിൽ

ബേസിലിന്റെ 'ശക്തിമാനാകാന്‍' അല്ലു അര്‍ജുന്‍? രണ്‍വീറിനോട് പറഞ്ഞ അതേ കഥ; പ്രഖ്യാപനം എന്നുണ്ടാകും?

'മോദിജിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വര്‍

SCROLL FOR NEXT