മധുപാല്‍ സമകാലിക മലയാളം
Entertainment

ജയമോഹന്‍ പറഞ്ഞതില്‍ ഭാഷാ പ്രശ്നം, ചില കാര്യങ്ങളോട് യോജിക്കുന്നു; ശരിയല്ലാത്തതുമുണ്ടെന്ന് മധുപാല്‍

'വാചക ഘടന, വാക്കുകള്‍ എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെക്കുറിച്ച് എഴുത്തുകാരന്‍ ജയമോഹന്റെ പരാമര്‍ശങ്ങളില്‍, പറഞ്ഞ രീതി ശരിയല്ലാത്തതും ഭാഷാപരമായ പ്രശ്‌നങ്ങളുമാണുള്ളതെന്ന് നടനും സംവിധായകനുമായ മധുപാല്‍. എന്നാല്‍ ചില കാര്യങ്ങളില്‍ ശരിയല്ലാത്തതുണ്ടെന്നും ചിലതില്‍ യോജിക്കുന്നുവെന്നും മധുപാല്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

ഒരു വ്യക്തിക്ക് അയാളുടെ അഭിപ്രായം പറയാം. അത് പറയാനേ പാടില്ല എന്നത് ഞാനെടുക്കുന്നില്ലെന്നേയുള്ളൂ. പക്ഷേ, പറഞ്ഞ രീതികള്‍ ശരിയായില്ല. ഭാഷ ഉപയോഗിക്കാന്‍ അറിയാത്തതാണ് പ്രശ്‌നം. നിങ്ങള്‍ക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാത്തതുകൊണ്ടാണ്. വാചക ഘടന, വാക്കുകള്‍ എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. ജയമോഹനോട് തന്നെ ഈ വിഷയം സംസാരിച്ചിരുന്നു. യാത്ര ചെയ്യുന്ന ആളെന്ന നിലയില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളോട് യോജിപ്പുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ ടെക്‌നിക്കലി, ഇമോഷണലി ആളുകളെ വളരെ കൃത്യമായി ക്യാച്ച് ചെയ്യുന്ന സിനിമയാണ്. അതിലെ ഇമോഷന്‍സ് അല്ല പുള്ളി കണ്ടത്. അതിലെ നെഗറ്റിവിറ്റിയാണ് കണ്ടത്. സിനിമയെക്കുറിച്ച് മാത്രമായിരുന്നു പറഞ്ഞിരുന്നെങ്കില്‍ കുറച്ചു കൂടി ജെനുവിന്‍ ആയിരുന്നേനെയെന്നും മധുപാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെക്കുറിച്ചുള്ള ബ്ലോഗില്‍ തമിഴ്-മലയാളം എഴുത്തുകാരന്‍ ജയമോഹന്‍ മലയാളികളെ പെറുക്കികള്‍ എന്ന് വിളിച്ചതിനെത്തുടര്‍ന്നായിരുന്നു വിവാദങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് വിവാദത്തിന് രാഷ്ട്രീയ മാനവും കൈവന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT