Jana Nayagan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ജന നായകന് പ്രദര്‍ശാനുമതി നല്‍കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി; യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണം

സിനിമയ്‌ക്കെതിരെ എക്‌സാമിനിങ് കമ്മിറ്റി അംഗം തന്നെ പരാതി നല്‍കിയ നടപടിയെ കോടതി വിമര്‍ശിച്ചു

സമകാലിക മലയാളം ഡെസ്ക്

വിജയ് ആരാധകര്‍ക്ക് ആശ്വാസം. ജന നായകന് ഉടനടി യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജനുവരി ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ജനനായകന്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭ്യമാകാതിരുന്നതിനാല്‍ പുതുക്കിയ റിലീസ് തിയ്യതിയും തീരുമാനിക്കാന്‍ സാധിച്ചിരുന്നില്ല.

സെന്‍സര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് നിര്‍മാതാക്കളായ കെവിഎന്‍ സ്റ്റുഡിയോസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. സിനിമയ്‌ക്കെതിരെ എക്‌സാമിനിങ് കമ്മിറ്റി അംഗം തന്നെ പരാതി നല്‍കിയ നടപടിയെ കോടതി വിമര്‍ശിച്ചു. അത് അപകടരമായ പ്രവണതയ്ക്ക് തുടക്കം കുറിക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്.

പിന്നാലെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ബുധനാഴ്ച വാദം കേട്ട കോടതി ഇന്നേക്ക് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. സിനിമയ്ക്ക് ഉടനടി പ്രദര്‍ശനാനുമതി നല്‍കാനുള്ള കോടതി ഉത്തരവ് ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജന നായകനില്‍ മലയാളി നടി മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബോബി ഡിയോള്‍ ആണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്. വിജയ് അഭിനയിക്കുന്ന അവസാന സിനിമയെന്ന നിലയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍.

Madras High Court clears Vijay starrer Jana Nayagan. Orders CBFC to give U/A certificate forthwith.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ എസ്ഐടി

മലേഷ്യ ഓപ്പണ്‍; പിവി സിന്ധുവിന്റെ സ്വപ്‌നക്കുതിപ്പിന് സെമിയില്‍ വിരാമം

'ഇരട്ടത്താപ്പിന്റെ റാണിമാര്‍, ആണുങ്ങളെ ആക്രമിക്കാനുണ്ടാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പ്'; ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ് ബാബു

​പാചക വാതകം ലാഭിക്കാം; ഇങ്ങനെ ചെയ്യൂ

വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ചാല്‍ ജയിലിലാകും, നിയമ ഭേദഗതിക്ക് സര്‍ക്കാര്‍

SCROLL FOR NEXT