സന്ദീപിനും അഞ്ജലിക്കുമൊപ്പം മാഫിയ ശശിയും ഭാര്യയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി; വിഡിയോ

അഞ്ജലി മേനോൻ ആണ് വധു

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ പ്രമുഖ ആക്ഷൻ ഡയറക്ടർ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി. അഞ്ജലി മേനോൻ ആണ് വധു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു നടന്ന ചടങ്ങിൽ ഇരുവീട്ടുകാർ മാത്രമാണ് പങ്കെടുത്തത്. 

അച്ഛനെപ്പോലെ തന്നെ സിനിമയിലെ ആക്ഷൻ രം​ഗത്തു തന്നെയാണ് സന്ദീപ്. അസിസ്റ്റന്റ് സ്റ്റണ്ട് ഡയറകടറായാണ് അദ്ദേഹം വർക്കു ചെയ്യുന്നത്. നിരവധി സിനിമകളിൽ അച്ഛനൊപ്പം സന്ദീപ് പ്രവർത്തിച്ചിട്ടുണ്ട്. സന്ദീപിന്റെ വിവാഹവിഡിയോയും ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.

കൂടാതെ അഭിനയ രം​ഗത്തും കൈവച്ചിട്ടുണ്ട്. ജിബിന്‍ സംവിധാനം ചെയ്യുന്ന വള്ളിക്കെട്ട് എന്ന ചിത്രത്തിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയുടെ അനന്തരവൻ അഷ്‌ക്കർ സൗദാൻ ആണ് ചിത്രത്തിൽ നായകനായി എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!