Maharaja Hostel 
Entertainment

സോഷ്യൽ മീഡിയ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ; ഹോസ്റ്റല്‍ വാതില്‍ തുറക്കുന്നു! 'മഹാരാജ ഹോസ്റ്റൽ' ജൂലൈ 24 ന്

ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് വരവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' റിലീസ് ‍ഡേറ്റ് പുറത്ത്. ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിലെത്തും.

ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീൽസുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സിനിമയുടെ മുൻ അപ്ഡേറ്റുകൾ നൽകിയിട്ടുള്ള സൂചന. 'മാഗ്നെറ്റിക് കണ്ണാണേ കോർനെറ്റ് പോൽ സ്വീറ്റാണേ...', 'ചൂതാട്ടമോ...' എന്നീ ഗാനങ്ങള്‍ ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു.

Maharaj Hostel

ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്‍റെയും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റൽ വാർഡന്‍റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ഹൊററും കോമഡിയും ചേർത്തുവെച്ച ചിത്രം ഏവരേയും ആവോളം ചിരിപ്പിച്ച് പേടിപ്പിക്കുമെന്ന് അടുത്തിടെ പുറത്തിറങ്ങിയിരുന്ന ടീസർ സൂചന നൽകിയിട്ടുമുണ്ട്.

ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് & മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കൻ, ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ, അഡീഷണൽ സ്ക്രീൻ പ്ലേ: അഷ്കർ അലി, രാജ, അമാൻ മെഹർ, ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി, സ്റ്റിൽസ്: കാഞ്ചൻ, ടൈറ്റിൽ പബ്ലിസിറ്റി ഡിസൈൻ: അജിൻ മേനക്കാത്ത്, സൂരജ് സൂരൻ, പിആ‍ർഒ: ആതിര ദിൽജിത്ത്.

Maharaj Hostel starring a bunch of social media stars to hit theatres on July 24.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 300 ഓളം ജീവനക്കാര്‍ 'വഴിയാധാരം'; 11 മാസം വരെ ശമ്പള കുടിശ്ശിക, പരാതി

എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെന്ന് പൊലീസ് ആഭ്യന്തര മന്ത്രിയോട് കള്ളം പറഞ്ഞു; നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ക്ഷേത്ര ഉപദേശക, ഭക്തജന സമിതികളുടെ സ്വത്തുക്കള്‍ ഭഗവാന്റേത്: ഹൈക്കോടതി

CWC: സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ അവസരം; യങ് പ്രൊഫഷണൽ തസ്തിക, പ്രവൃത്തിപരിചയം വേണ്ട!

ബഹാമസില്‍ ചെറുവിമാനം തകര്‍ന്നുവീണ് 10 മരണം; ദുരന്തം സ്വാതന്ത്ര്യ ദിനത്തില്‍