മഹേഷ് ബാബു/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഞാന്‍ പുകവലിക്കാറില്ല, സിനിമയ്ക്കു വേണ്ടി ബീഡി വലിച്ച് മൈഗ്രേന്‍ വന്നു': മഹേഷ് ബാബു

ചിത്രത്തിലെ ബിഡി വലിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറാണ് മഹേഷ് ബാബു. താരത്തിന്റെ പുതിയ ചിത്രം ഗുണ്ടൂര്‍ കാരം ബോക്‌സ് ഓഫിസില്‍ വന്‍ വിജയമായി മുന്നേറുകയാണ്. ചിത്രത്തില്‍ ടഫ് ലുക്കിലാണ് മഹേഷ് ബാബു എത്തിയത്. ചിത്രത്തിലെ ബിഡി വലിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രത്തിനുവേണ്ടി ബീഡി വലിച്ചത് മൈഗ്രേന്‍ വരാന്‍ കാരണമായി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

ഞാന്‍ പുകവലിക്കാറില്ല, പുകവലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാറുമില്ല. ഗ്രാമ്പുവിന്റെ ഇലകൊണ്ട് ഉണ്ടാക്കിയ ആയുര്‍വേദ ബീഡിയാണ് ഞാന്‍ സിനിമയില്‍ ഉപയോഗിച്ചത്. തുടക്കത്തില്‍ അവര്‍ എനിക്ക് യഥാര്‍ത്ഥ ബീഡിയാണ് തന്നത്. ഇത് വലിച്ചതോടെ എനിക്ക് മൈഗ്രേന്‍ വന്നു. ഞാന്‍ സംവിധായകനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം തിരഞ്ഞ് കണ്ടെത്തിയതാണ് ആയുര്‍വേദിക് ബീഡി. എനിക്ക് അത് മികച്ചതായി തോന്നി. ഗ്രാമ്പുവിന്റെ ഇലകൊണ്ട് ഉണ്ടാക്കിയ ബീഡിക്ക് മിന്റിന്റെ രുചിയാണ്. അതില്‍ പുകയില ഇല്ല.- താരം വ്യക്തമാക്കി. 

ത്രിവിക്രം ശ്രീനിവാസ് കഥയെഴുതി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഗുണ്ടൂര്‍ കാരം. മീനാക്ഷി ചൗധരി, ശ്രീലീല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് തമന്‍ ആണ് സംഗീതം ഒരുക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

SCROLL FOR NEXT