പൃഥ്വിരാജ് - മൈത്രേയന്‍ 
Entertainment

'താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദിക്കുന്നു'; പൃഥ്വിരാജിനോട് മാപ്പുചോദിച്ച് മൈത്രേയന്‍

നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൃഥ്വിരാജ് സുകുമാരനെതിരായ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയന്‍. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരഭിമുഖത്തില്‍ പൃഥ്വിരാജിനെതിരെ മൈത്രേയന്‍ പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനില്‍ വിശ്വാസമില്ലെന്നും അതുകൊണ്ട് 'എമ്പുരാന്‍' സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയന്റെ വാക്കുകള്‍.

മൈത്രേയന്റെ കുറിപ്പ്:

ബഹുമാനപൂര്‍വ്വം പൃഥ്വിരാജിന്,

മൂന്നു പേര്‍ എന്നെ അഭിമുഖ സംഭാഷണം ചെയ്യാന്‍ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങള്‍ സംസാരിച്ചിരുന്നതില്‍ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചര്‍ച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കള്‍ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററില്‍ ഉള്ളവരി ഞാന്‍ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റര്‍ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവര്‍ ആ ചോദ്യങ്ങള്‍ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി ഞാന്‍ മാറിയതില്‍ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജോയ് മാത്യുവിന് പിന്തുണ ലഭിച്ചില്ല, അവസാന നിമിഷം വരെ ബ്ലെസി പരിഗണനയില്‍, കല്‍പ്പറ്റയെ നിര്‍ദേശിച്ചത് മുഖ്യമന്ത്രി

കാസർകോട് സർക്കാർ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ ഒഴിവുകൾ; വനിതകൾക്ക് അപേക്ഷിക്കാം

'കൂടുതല്‍ സുരക്ഷ വേണ്ട'; അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ ശാസിച്ച് മുഖ്യമന്ത്രി

കഴുകി വീണ്ടും ഉപയോഗിക്കരുത്; അടുക്കളയിൽ മാറ്റി ഉപയോഗിക്കേണ്ട സാധനങ്ങൾ

ചുവരുകള്‍ക്കപ്പുറം വന്യതയുടെ ഭംഗി; ഗവിയിലും സൂര്യനെല്ലിയിലും 'വര്‍ക്ക് ഫ്രം ഫോറസ്റ്റ്' ഒരുക്കി കെഎഫ്ഡിസി