വീഡിയോ ദൃശ്യം 
Entertainment

ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് പൊലീസുകാരൻ; മാസ്ക് താഴ്ത്തി അടുത്തേക്ക് വന്നപ്പോൾ 'ഞെട്ടി' മലൈക അറോറ (വീഡിയോ)

ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് പൊലീസുകാരൻ; മാസ്ക് താഴ്ത്തി അടുത്തേക്ക് വന്നപ്പോൾ ഞെട്ടി മലൈക അറോറ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ താരങ്ങളടക്കമുള്ള സെലിബ്രിറ്റികൾക്കൊപ്പം ഫോട്ടോയെടുക്കുക എന്നത് ആരാധകരെ സംബന്ധിച്ച് വലിയ സന്തോഷം തരുന്ന കാര്യമാണ്. കോവി‍ഡ് കാലത്ത് അടുത്തു നിന്നുള്ള ഫോട്ടെയെടുപ്പും മറ്റും കുറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തനിക്കൊപ്പം ഫോട്ടെയെടുക്കാനുള്ള ഒരു ട്രാഫിക്ക് പൊലീസുകാരന്റെ ശ്രമം കണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. 

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ തന്നോടൊപ്പം ചിത്രമെടുക്കാൻ അഭ്യർത്ഥിച്ചപ്പോൾ മലൈക അറോറ ഞെട്ടലും അവിശ്വാസവും പ്രകടിപ്പിച്ചു. തന്റെ തൊട്ടടുത്ത് നിന്ന് പൊലീസുകാരൻ മാസ്ക് താഴെക്ക് മാറ്റിയതോടെയാണ് താര സുന്ദരിയുടെ മുഖത്ത് ആശങ്ക പടർന്നത്. ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫർ തിങ്കളാഴ്ച തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വീഡിയോ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.

മലൈക യോഗ ക്ലാസിൽ നിന്ന് പുറത്തു കടന്ന് കാറിൽ കയറാനായി പോകുന്നതിനിടെയാണ് ട്രാഫിക്ക് പൊലീസുകാരൻ ആവശ്യവുമായി എത്തിയത്. മലൈക ആദ്യം ആശ്ചര്യപ്പെട്ടു. പിന്നാലെ ട്രാഫിക്ക് പൊലീസുകാരൻ മാസ്ക് താഴേക്ക് മാറ്റിയതോടെ അവർക്ക് നേരിയ ആശങ്ക അനുഭവപ്പെട്ടുവെന്ന് മുഖ ഭാവത്തിൽ നിന്ന് വ്യക്തം. പിന്നീട് അവർ ഫോട്ടോയ്ക്ക് പോസ് ചെയ്ത് കാറിൽ കയറി മടങ്ങി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്