യുദ്ര ട്രെയിലറില്‍ നിന്ന് വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

ഗ്ലാമറസ് ലുക്കിൽ മാളവിക മോഹനൻ ബോളിവുഡിൽ; ‘യുദ്ര’ ട്രെയിലർ

ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് ചിത്രം

സമകാലിക മലയാളം ഡെസ്ക്

സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ചിത്രം ‘യുദ്ര’യുടെ ട്രെയിലർ എത്തി. തെന്നിന്ത്യന്‌‍ താരസുന്ദരി മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് ചിത്രം.

യുദ്ര എന്ന ടൈറ്റിൽ കഥാപാത്രമായാണ് സിദ്ധാന്ത് എത്തുന്നത്. ‘കിൽ’ സിനിമയിലൂടെ ശ്രദ്ധേയനായ രാഘവ് ജുയൽ ആണ് വില്ലൻ. രവി ഉദ്യവാർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷനും വയലൻസും നിറഞ്ഞതാണ് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗജ്‌രാജ് റാവു, റാം കപൂർ, രാജ് അർജുൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എക്സെൽ എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം സെപ്റ്റംബർ 20ന് തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

പാലക്കാട് എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

എട്ടുമണിയോടെ പിന്‍വശത്തു കൂടി വീടിനുള്ളില്‍ കയറി, തക്കം പാര്‍ത്ത് ഒളിച്ചിരുന്നു; 16 കാരിയെ കൊന്നത് വന്‍ ആസൂത്രണത്തോടെയെന്ന് പൊലീസ്

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

SCROLL FOR NEXT