OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

ഇതൊക്കെ കണ്ടാ പിന്നെ പേടിക്കാതെ എങ്ങനെയാ! ഒടിടിയിൽ കാണാം അഞ്ച് മലയാള ഹൊറർ ചിത്രങ്ങൾ

ഹൊറർ സിനിമ കാണാൻ താല്പര്യമുള്ളവർ വേ​ഗം ഒടിടിയിലേക്ക് പോരൂ.

സമകാലിക മലയാളം ഡെസ്ക്

പ്രേതത്തിനെ കാണിക്കാതെ ഒരു പ്രേത കഥ പറയാൻ പറ്റുമോ? പറ്റും എന്നതിന് ഉത്തമ ഉദാഹരണമാണ് സംവിധായകൻ രാഹുൽ സദാശിവൻ. ഹൊറർ ഴോണറിൽ അത്രയേറെ പരീക്ഷണങ്ങളാണ് രാഹുൽ നടത്തി കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച മലയാളത്തിലെ ഹൊറർ ചിത്രമാണ് ഡീയസ് ഈറെ. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായെത്തിയത്. ഹൊറർ സിനിമ കാണാൻ താല്പര്യമുള്ളവർ വേ​ഗം ഒടിടിയിലേക്ക് പോരൂ. മലയാളത്തിലെ മികച്ച ഹൊറർ ചിത്രങ്ങൾ നിങ്ങൾക്കായി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ കാത്തിരിപ്പുണ്ട്.

ഭൂതകാലം

Bhoothakaalam

ഷെയ്ൻ നി​ഗം, രേവതി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഭൂതകാലം. ഹൊറർ, ത്രില്ലർ സിനിമകൾ കാണാൻ ഇഷ്ടമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം കൂടിയാണ് ഭൂതകാലം. 'എടോ അതൊരു വീടല്ലേ? കല്ലും മണ്ണും സിമന്റും കൊണ്ടുണ്ടാക്കിയ വീട്?' ശരിക്കും വീട് എന്ന് പറയുന്നത് ഇത് മാത്രമാണോ? സിനിമ കാണുന്ന പ്രേക്ഷകനെ ഇത്തരം ചിന്തകളിലേക്ക് കൂടി കൂട്ടികൊണ്ടു പോകുന്ന ഒരു സിനിമ കൂടിയാണ് ഭൂതകാലം. സോണി ലിവിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാൻ കഴിയും.

ഭ്രമയു​ഗം

Bramayugam

ഭൂതകാലത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രമാണ് ഭ്രമയു​ഗം. ‘‘ഇത് ഭ്രമയുഗമാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം..’’ ഒരു ചിരിയോട് കൊടുമൺ പോറ്റി പറയുന്ന ഈ ഡയലോ​ഗ് ചിത്രം കണ്ട ഒരാളും മറക്കാനിടയില്ല. കൊടുമാൺ പോറ്റിയായി മമ്മൂട്ടി തകർത്തഭിനയിച്ച ചിത്രം. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. സോണി ലിവിൽ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.

9

പൃഥ്വിരാജ് നായകനായെത്തിയ ചിത്രമാണ് 9. ജെനൂസ് മുഹമ്മദ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയായിരുന്നു ഇത്. പ്രകാശ് രാജ്, മംമ്ത മോഹൻദാസ്, വാമിഖ ഗബ്ബി, മാസ്റ്റർ അലോക് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും.

ഇരുൾ

Irul

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ അഭിനയിച്ച ഇരുള്‍. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് സംവിധാനം. അലക്സ് പാറയില്‍ എന്ന യുവ നോവലിസ്റ്റും സുഹൃത്തും അഭിഭാഷകയുമായ അര്‍ച്ചന പിള്ളയും ഒരു രാത്രിയില്‍ വലിയൊരു വീട്ടില്‍ എത്തുന്നതും അവിടെ വിചിത്രമായ സ്വഭാവ രീതികളുള്ള മറ്റൊരു വ്യക്തിയെ പരിചയപ്പെടുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥാതന്തു. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാൻ കഴിയും.

എ രഞ്ജിത്ത് സിനിമ

A Ranjith Cinema

ഒരു ലൂപ് പരീക്ഷണമാണ് 'എ രഞ്ജിത്ത് സിനിമ' എന്ന ആസിഫ് അലി ചിത്രം. ടൈം ലൂപ് സിനിമകൾ മലയാളത്തിൽ അത്യപൂർവ്വമാണ്. അതുകൊണ്ട് തന്നെ മറ്റൊരു കാഴ്ചാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നമിത പ്രമോദാണ് ചിത്രത്തിൽ നായികയായെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാൻ കഴിയും.

Cinema News: Malayalam Horror Thriller Movies on OTT.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പു കാലത്ത് ഉല്ലാസ യാത്ര, തോല്‍ക്കുമ്പോള്‍ നിലവിളി, രാഹുലിന്റെ ശ്രമം ജെന്‍സിയെ പ്രകോപിപ്പിക്കാന്‍; മറുപടിയുമായി ബിജെപി

ആരോഗ്യവകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍, കായിക താരങ്ങള്‍ക്ക് ഇന്‍ക്രിമെന്റ്; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

കൂടിയേറ്റക്കാരനില്‍ നിന്ന് ന്യൂയോര്‍ക്ക് മേയറിലേക്ക്, മംദാനിയുടെ രാഷ്ട്രീയ യാത്ര

വോട്ടെടുപ്പിന് തലേന്ന് സ്ഥാനാര്‍ഥി ബിജെപിയില്‍; പ്രശാന്ത് കിഷോറിന് തിരിച്ചടി

ഉമ്മൻചാണ്ടിയുടെ ഉപമയും കോൺ​ഗ്രസ്സി​ന്റെ കയറ്റിറക്കങ്ങളും

SCROLL FOR NEXT