റത്തീനയും മമ്മൂട്ടിയും/ ചിത്രം: ഫേസ്ബുക്ക് 
Entertainment

'മുസ്ലിം അല്ലല്ലോ ല്ലേ?, ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി'; കൊച്ചിയിൽ ഫ്ലാറ്റ് കിട്ടാനില്ലെന്ന് പുഴുവിന്റെ സംവിധായിക 

മമ്മൂട്ടിയും പാ‍ർവ്വതി തിരുവോത്തും ഒന്നിച്ചഭിനയിക്കുന്ന 'പുഴു' എന്ന ചിത്രത്തിന്റെ സംവിധായികയാണ് റത്തീന

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചിയിൽ താമസിക്കാൻ ഫ്ലാറ്റ് കിട്ടുന്നില്ലെന്ന പരാതിയുമായി സംവിധായിക റത്തീന. മുസ്ലിം സ്ത്രീയാണെന്നതും ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികൾ ഒപ്പമുണ്ടെന്നതും ഭർത്താവ് കൂടെയില്ലെന്നതുമൊക്കെ കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടക്കുമ്പോൾ പ്രശ്നമാകുമെന്നാണ് റത്തീനയുടെ കുറിപ്പ്. മമ്മൂട്ടിയും പാ‍ർവ്വതി തിരുവോത്തും ഒന്നിച്ചഭിനയിക്കുന്ന 'പുഴു' എന്ന ചിത്രത്തിന്റെ സംവിധായികയാണ് റത്തീന. 

റത്തീനയുടെ ഫേസ്ബുക്ക് പോസ്റ്റ്

"റത്തീന ന്ന് പറയുമ്പോ??" 
"പറയുമ്പോ? " 
മുസ്ലിം അല്ലല്ലോ ല്ലേ?? "
"യെസ് ആണ്...'
" ഓ, അപ്പൊ  ബുദ്ധിമുട്ടായിരിക്കും  മാഡം!"
കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല.  ഇത്തവണ പുതുമ തോന്നിയത് 
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല  എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും! 
പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി
സിനിമായോ, നോ നെവർ
അപ്പോപിന്നെ മേൽ പറഞ്ഞ 
എല്ലാം കൃത്യമായി തികഞ്ഞ  എനിക്കോ?! .. 
"ബാ.. പോവാം ...." 
---
Not All Men ന്ന് പറയുന്ന പോലെ  Not all landlords എന്ന് പറഞ്ഞു  നമ്മക്ക് ആശ്വസിക്കാം..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT