Mammootty 
Entertainment

'നന്നായാലും ചീത്തയായാലും ഞാനല്ല ഉത്തരവാദി'; കൈ വിട്ടെന്ന് കണ്ടപ്പോ ഇക്ക തടിയൂരിയെന്ന് സോഷ്യല്‍ മീഡിയ!

'ഈ പിള്ളേരുടെ ആവേശവും ആത്മവിശ്വാസവും കണ്ടപ്പോള്‍ ഞാനൊക്കെ സിനിമയില്‍ തുടക്കമിട്ട കാലം ഓര്‍മ വന്നു

സമകാലിക മലയാളം ഡെസ്ക്

2026 ലെ ആദ്യത്തെ ഹിറ്റായി മാറിയിരിക്കുകയാണ് ചത്താ പച്ചാ. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചിത്രം ഡബ്ല്യുഡബ്ല്യുഇ സ്റ്റൈല്‍ ആക്ഷന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നതാണ്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത്, വിശാഖ് നായര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സിനിമയുടെ വിജയാഘോഷത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ചത്താ പച്ചയുടെ ലൊക്കേഷനിലെത്തിയപ്പോള്‍ തന്റെ തുടക്കകാലം ഓര്‍മ വന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്. തന്റെ വേഷത്തെക്കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നുണ്ട്.

''ഈ പിള്ളേരുടെ ആവേശവും ആത്മവിശ്വാസവും കണ്ടപ്പോള്‍ ഞാനൊക്കെ സിനിമയില്‍ തുടക്കമിട്ട കാലം ഓര്‍മ വന്നു. അന്ന് ആവേശമോ എനര്‍ജിയോ ഒന്നുമല്ല, പേടിയായിരുന്നു. നന്നാവുമോ, രക്ഷപ്പെടുമോ എന്നൊക്കെയുള്ള ഭയത്തിലാണ് ഞങ്ങള്‍ സിനിമയിലേക്ക് വന്നത്. പക്ഷെ ഇവര്‍ ഫുള്‍ കോണ്‍ഫിഡന്‍സിലാണ്. എന്ത് പറഞ്ഞാലും ചെയ്യാന്‍ റെഡിയാകുന്ന മനോഭാവമാണ്'' മമ്മൂട്ടി പറയുന്നു.

''സത്യത്തില്‍ ഞാനല്ല ഇവരാണ് ഈ സിനിമയുടെ എനര്‍ജിയ ഇത്രയും പ്രായമായിട്ടും ഇനി ഇവരുടെയെല്ലാം കൂടയാണല്ലോ മുന്നോട്ട് മുട്ടേണ്ടത്. ഇവന്മാര്‍ ഒന്ന് ഊതിയാല്‍ നമ്മള്‍ പറന്നു പോകുമല്ലോ. അതുകൊണ്ട് കുറച്ചു കൂടി എനര്‍ജിയും ആത്മവിശ്വാസവും ആവേശവും ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ ഈ സിനിമയിലൂടെ എനിക്ക് വലിയ സഹായം ചെയ്തു'' എന്നും അദ്ദേഹം പറയുന്നു. അതേസമയം തന്റെ വേഷം നന്നായാലും ചീത്തയായലും താന്‍ ഉത്തരവാദിയല്ലെന്നും മമ്മൂട്ടി പറയുന്നുണ്ട്.

''വരണമോ വേണ്ടയോ എന്ന കാര്യത്തില്‍ എനിക്ക് വലിയ പിടിയൊന്നുമില്ല. അവര്‍ പറഞ്ഞതുപോലെയാണ് ഞാന്‍ ചെയ്തത്. നല്ലതായാലും ചീത്തയായാലും അതിന് എനിക്ക് ഉത്തരവാദിത്തമില്ല'' എന്നാണ് പറഞ്ഞത്. ഇത് പക്ഷെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. നേരത്തെ തന്നെ മമ്മൂട്ടിയുടെ കാമിയോ വിമര്‍ശനം നേരിട്ടിരുന്നു. അതുവരെ യുവനിര ഗംഭീരമായി കൊണ്ടു പോയിരുന്ന സിനിമയുടെ ഒഴുക്ക് കളഞ്ഞത് മമ്മൂട്ടിയുടെ എന്‍ട്രിയാണെന്നാണ് വിമര്‍ശനം.

മമ്മൂട്ടിയുടെ വാക്കുകള്‍ സംഗതി പാളിയെന്ന് മനസിലായപ്പോള്‍ കൈ ഒഴിഞ്ഞതാണെന്നാണ് സോഷ്യല്‍ മീഡിയ പരിഹാസം. നിരവധി പേരാണ് മമ്മൂട്ടിയുടെ വാക്കുകളെ ട്രോളിക്കൊണ്ട് എത്തുന്നുണ്ട്.

Mammootty faces social media trolls for his remark about Chatha Pacha cameo at the movie's success party.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്തസാക്ഷി ഫണ്ടില്‍ നയാ പൈസ വഞ്ചിക്കാനോ, നഷ്ടപ്പെടാനോ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

'ഹരീഷിന് സിനിമ കിട്ടാത്തത് സ്വഭാവം കാരണം; പണം കൊടുക്കാനുണ്ട്, പക്ഷെ 20 ലക്ഷമല്ല'; 5 വര്‍ഷം ഡേറ്റ് മാനേജ് ചെയ്തിട്ട് പ്രതിഫലം തന്നില്ലെന്ന് ബാദുഷ

ബഹിഷ്‌കരണ ഭീഷണിയിൽ നിന്ന് പിന്മാറി; ഐസിസി മുന്നറിയിപ്പിന് പിന്നാലെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാൻ

'സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല, സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല';അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന ചട്ടത്തില്‍ ഗതാഗതമന്ത്രി

ഇന്ത്യക്കെതിരായ തീരുവ കുറയ്ക്കാന്‍ യുഎസ്, ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നെന്ന് ട്രഷറി സെക്രട്ടറി

SCROLL FOR NEXT