അർജുൻ, മമ്മൂട്ടി 
Entertainment

'72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, ഇന്ന് വിട പറയേണ്ടി വന്നു': മമ്മൂട്ടി

72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നിട്ടു ഇന്ന് വിട പറയേണ്ടി വന്നു എന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഷിരൂർ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറിയും വണ്ടിക്കുള്ളിൽ നിന്ന് മൃതദേഹവും കണ്ടെത്തിയതിനു പിന്നാലെ കുറിപ്പുമായി മമ്മൂട്ടി. 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നിട്ടു ഇന്ന് വിട പറയേണ്ടി വന്നു എന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്.

72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു , നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും...ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു..ആദരാഞ്ജലികൾ അർജുൻ.- മമ്മൂട്ടി കുറിച്ചു. നിരവധി പേരാണ് അർജുന് ആദരാജ്ഞലികൾ അർപ്പിച്ച് പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. 12 മീറ്റര്‍ ആഴത്തില്‍ നിന്നാണ് നാവിക സേന ലോറി കണ്ടെത്തിയത്. ലോറിയുടെ കാബിനില്‍നിന്ന് എസ്ഡിആര്‍എഫ് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കാര്‍വാറിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഡിഎന്‍എ ടെസ്റ്റിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും