ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

മൈക്കിളപ്പൻ പൊളിയാണ്, ഇതുവരെ നേടിയത് 115 കോടി; സൂപ്പർഹിറ്റ് ഭീഷ്മ പർവ്വം

ഒടിടി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറച്ചുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തിയറ്ററുകളിൽ വൻ ആവേശമാണ് നിറച്ചത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് ചിത്രം 115 കോടിയാണ് നേടിയത്. ഒടിടി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറച്ചുവിട്ടത്. 

ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയ മാലാ പാർവതി ഉൾപ്പെടെ നിരവധി പേരാണ് പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് ഡയലോ​ഗുകളും ഉൾപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റർ. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയാണ് ഇത്. ആദ്യ ദിവസം കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം 3.676 കോടി രൂപയാണ് ചിത്രം നേടിയത്. 

തിയറ്ററിൽ സൂപ്പർഹിറ്റായതിന് പിന്നാലെയാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. ഏപ്രിൽ ഒന്നിന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ബി​ഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ചിത്രമാണ് ഇത്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിൻ ശ്യാമാണ് സം​ഗീതം ഒരുക്കിയത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്