വിഡിയോ ദൃശ്യം 
Entertainment

'വില്ലന്മാർക്ക് നല്ല ഇടി കൊടുക്കണം'; മമ്മൂട്ടിയെ കണ്ട് തുള്ളിച്ചാടി ആരാധിക, ചേർത്തുപിടിച്ച് ഫോട്ടോ എടുത്ത് താരം: വിഡിയോ

ഫോട്ടോ എടുത്ത ശേഷം മമ്മൂട്ടിക്ക് നല്ലൊരു ഉപദേശം കൊടുക്കാനും മറന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ ഇഷ്ടതാരമാണ് മമ്മൂട്ടി. പ്രിയതാരത്തെ ഒരുനോക്ക് കാണാൻ കാത്തിരിക്കുന്ന ആരാധകർ നിരവധിയാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് ഒരു മമ്മൂട്ടി ആരാധികയുടെ വിഡിയോ ആണ്. മമ്മൂട്ടിയെ കണ്ട് തുള്ളിച്ചാടുന്ന ആരാധികയെ ആണ് വിഡിയോയിൽ കാണുന്നത്. 

സ്പെഷ്യൽ ചൈൽഡാണ് മമ്മൂട്ടിയുടെ ആരാധിക. മമ്മൂട്ടിയെ കണ്ടതോടെ തുള്ളിച്ചാടി സന്തോഷം കാണിക്കുന്ന ആരാധികയെ ആണ് വിഡിയോയിൽ കാണുന്നത്. ഫോട്ടോ എടുക്കാൻ ചേർത്ത് നിർത്തിയപ്പോൾ മമ്മൂട്ടിയുടെ നെഞ്ചോട് ചേർന്ന് നിന്നാണ് ആരാധിക പോസ് ചെയ്തത്. ഫോട്ടോ എടുത്ത ശേഷം മമ്മൂട്ടിക്ക് നല്ലൊരു ഉപദേശം കൊടുക്കാനും മറന്നില്ല. വില്ലന്മാർക്ക് നല്ല ഇടി കൊടുക്കണം എന്നാണ് പറഞ്ഞത്. ഇതുകേട്ട് മമ്മൂട്ടി പൊട്ടിച്ചിരിക്കുകയായിരുന്നു. 

മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രിയ ആരാധികക്കൊപ്പം മമ്മൂക്ക എന്ന അടിക്കുറിപ്പിൽ പോസ്റ്റ് ചെയ്ത വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എത്ര മനോഹരമായ വിഡിയോ ആണിത് എന്നാണ് ആരാധകരുടെ കമന്റുകൾ. വിഡിയോ കണ്ട് മനസ് നിറഞ്ഞെന്ന് കുറിക്കുന്നവരും നിരവധിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ഈ ട്രെയിനുകള്‍ വൈകിയോടും

അമിത ശബ്ദം, അനുമതിയില്ലാതെ രൂപമാറ്റം; 1,630 വാഹനങ്ങള്‍ പിടിച്ചെടുത്ത് ദുബൈ പൊലീസ്

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി, ഗതാഗതം തടസപ്പെട്ടു; ഞായറാഴ്ച വരെ സംസ്ഥനത്ത് തീവ്രമഴ തുടരും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ദമാം വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം; ഒരു പ്രവാസി കൊല്ലപ്പെട്ടു, എട്ട് പേര്‍ക്ക് പരിക്ക്

വിജയദശമി: മലബാറിലെ അഞ്ച് ജില്ലകളില്‍ അക്ഷരമാലാ കാര്‍ഡുകള്‍ വിതരണം ചെയ്ത് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്