മഞ്ജു വാര്യർ/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

ഫുള്‍ സ്‌പ്ലിറ്റിൽ അമ്പരപ്പിച്ച് മഞ്ജു വാര്യർ; പ്രചോദനമെന്ന് മന്ത്രി ശിവൻകുട്ടി; വൈറലായി ചിത്രം

ഫുള്‍ സ്പ്ലിറ്റ് പോസില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രമാണ് താരം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട താരമാണ് മഞ്ജു വാര്യർ. ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന താരത്തിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഫുള്‍ സ്‌പ്ലിറ്റ് പോസില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ‘‘നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ പോകുന്നില്ല...’ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചത്. 

താരത്തിന്റെ മെയ് വഴക്കത്തെ പ്രശംസിച്ചുകൊണ്ട് താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. പുതിയ വെല്ലുവിളി എന്നായിരുന്നു നീരജ് മാധവിന്റെ കമന്റ്.  ‘സ്വന്തം കാലിൽ നിൽക്കാനും ഇരിക്കാനും പറ്റി’ എന്നാണ് രമേഷ് പിഷാരടി കമന്റ് ചെയ്തത്. എപ്പോഴാണ് ഇത് സംഭവിച്ചത് എന്നായിരുന്നു ​ഗീതു മോഹൻദാസിന്റെ ചോദ്യം. നടിമാരായ സായ് പല്ലവി, സാധിക വേണുഗോപാല്‍, ശിവദ, ശരണ്യ മോഹന്‍, ഗൗതമി നായർ തുടങ്ങിയവരും മഞ്ജുവിനെ പ്രശംസിച്ചെത്തി.

മന്ത്രി വി ശിവൻകുട്ടിയും മഞ്ജു വാര്യർക്ക് പ്രശംസയുമായി എത്തി. കഠിനാധ്വാനമാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്... ആരോഗ്യമാണ് സമ്പത്ത്...
ഈ ചിത്രം നിരവധി പേർക്ക് പ്രചോദനമാകും എന്ന് തീർച്ച...അഭിനന്ദനങ്ങൾ..- എന്നാണ് മഞ്ജുവിന്റെ ചിത്രം പങ്കുവച്ച് ശിവൻ കുട്ടി കുറിച്ചത്. ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് അടുത്തിടെ തിയറ്ററുകളിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി