മഞ്ഞുമ്മലിന്റെ കളക്ഷൻ ഇതിനോടകം 176 കോടിയിൽ എത്തിയിരിക്കുകയാണ് 
Entertainment

'2018' വീണു, മലയാളത്തിന്‍റെ രാജാക്കന്മാരായി 'മഞ്ഞുമ്മല്‍ ബോയ്സ്'; ഇൻഡസ്ട്രി ഹിറ്റ്

2018നേയും മറികടന്നാണ് ചിത്രം ഇൻഡസ്ട്രി ഹിറ്റായത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളം സിനിമയിലെ ഏറ്റവും പണം വാരിയ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018നേയും മറികടന്നാണ് ചിത്രം ഇൻഡസ്ട്രി ഹിറ്റായത്. മ‍ഞ്ഞുമ്മൽ ബോയ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് സന്തോഷ വാർത്ത പങ്കുവച്ചത്. പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.

175.50 കോടിയായിരുന്നു 2018ന്റെ ആ​ഗോള കളക്ഷൻ. മഞ്ഞുമ്മലിന്റെ കളക്ഷൻ ഇതിനോടകം 176 കോടിയിൽ എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് 21ാം ദിവസത്തിലാണ് മഞ്ഞുമ്മൽ ബോയ്സ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം സൂപ്പർഹിറ്റായതാണ് വമ്പൻ കളക്ഷൻ നേടാൻ കാരണമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിദംബരം സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 22നാണ് റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിൽ നിന്നു മാത്രം 50 കോടി കലക്‌ഷൻ ചിത്രം നേടിയിരുന്നു. തമിഴ്നാട്ടിൽ നിന്നും 40 കോടിയാണ് സിനിമ വാരിയത്. തകർണാടകയിൽ നിന്നും ചിത്രം എട്ട് കോടി കളക്‌ട് ചെയ്തു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് കിഫ്ബി വക 216 കോടി; പരസ്യപ്രചാരണങ്ങള്‍ ഉള്‍പ്പടെ മൊത്തം ചെലവ് 475 കോടി രൂപ

'തന്റെതായ ഇടം കണ്ടെത്തിയതിന്റെ കഥ'; ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി സോണിയ; റീല്‍സില്‍ അത്മകഥയുടെ ഫസ്റ്റ് ലുക്ക്

'കംപ്ലീറ്റ് ആക്ടർ ആര് ?' 'അറിയില്ലെ'ന്ന് രശ്മിക, താനെന്ന് വിജയ് ദേവരകൊണ്ട; എയറിലായി താരദമ്പതിമാർ

'സ്‌നേഹത്തിന് മരണമില്ല, ഓര്‍മകള്‍ക്ക് അവസാനവും'; 'ധര്‍മേന്ദ്ര'യുടെ കുടുംബത്തെ കാണാന്‍ 'മണവാള'ന്റെ കുടുംബമെത്തി

19.99 ആവറേജ്, 35 സ്‌ട്രൈക്ക് റേറ്റ്, 200 വിക്കറ്റുകള്‍! 'അപൂര്‍വം' റബാഡ റെക്കോര്‍ഡുകള്‍